ബിൽ ഗേറ്റ്‌സിന്റെ മകൾ വിവാഹിതയായി; വരൻ നയൽ നസാർ

മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സിന്റെ മകൾ ജെനിഫർ ഗേറ്റ്‌സ് വിവാഹിതയായി. ഈജിപ്റ്റ് സ്വദേശിയും കുതിരയോട്ട താരവുമായ നയൽ നസാറാണ് വരൻ. ( bill gates daughter married )
ഇന്ന് ന്യൂയോർക്കിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. 2018 ൽ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയപ്പോൾ അച്ഛൻ ബിൽ ഗേറ്റ്‌സ് ജെനിഫറിന് സമ്മാനമായി നൽകിയ എസ്റ്റേറ്റിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. 124 ഏക്കർ വരുന്ന എസ്സ്‌റ്റേറ്റ് 16 മില്യൺ ഡോളർ വില നൽകിയാണ് അന്ന് സ്വന്തമാക്കിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പെടെ 300 പേരാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.
ബിൽ ഗേറ്റ്‌സിന്റെയും മെലിൻഡ ഗേറ്റ്‌സിന്റെയും കൈകൾ പിടിച്ചാണ് ജെനിഫർ വിവാഹ വേദിയിലെത്തിയത്. വെര വാംഗ് ഡിസൈൻ ചെയ്ത വിവാഹ വസ്ത്രമാണ് ജെനിഫർ ധരിച്ചിരുന്നത്.
Read Also : നടി ലിജോമോൾ വിവാഹിതയായി; ചിത്രങ്ങൾ



2020 ജനുവരിയിലാണ് ജെനിഫറും നസാറും തമ്മിലുള്ള വിവാഹം നിശ്ചയിക്കുന്നത്. ടോക്യോ ഓളിമ്പിക്‌സിൽ കുതിരയോട്ട മത്സരത്തിൽ ഈജിപ്റ്റിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത് നസാറാണ്. എന്നാൽ സ്വർണം നേടാൻ സാധിച്ചില്ല. നിലവിൽ ലോക റാങ്കിൽ നസാർ 44-ാം സ്ഥാനത്താണ്.
Story Highlights : bill gates daughter married
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here