02
Dec 2021
Thursday
Covid Updates

    സ്കോട്ട്ലൻഡിന്റെ ടി-20 ജഴ്സി ഡിസൈൻ ചെയ്തത് 12 വയസ്സുകാരി

    Scotland Jersey Designed Girl

    സ്കോട്ട്ലൻഡിൻ്റെ ടി-20 ലോകകപ്പ് ജഴ്സി ഡിസൈൻ ചെയ്തത് 12 വയസ്സുകാരി റെബേക്ക ഡൗണി. ജഴ്സി ഡിസൈൻ ചെയ്യുന്നതിനായി സ്കോട്ട്ലൻഡ് ക്രിക്കറ്റ് ബോർഡ് ഒരു മത്സരം നടത്തിയിരുന്നു. ഈ മത്സരത്തിൽ ഒന്നാമത് എത്തിയ മത്സരാർത്ഥിയാണ് റെബേക്ക. ജഴ്സി റെബേക്കയുടെ ലോകകപ്പിലെ സ്കോട്ട്‌ലൻഡിൻ്റെ ജഴ്സി ഏറെ ചർച്ച ആയിരുന്നു. (Scotland Jersey Designed Girl)

    ഈസ്റ്റ് ലോതിയാനിലാണ് റെബേക്ക താമസിക്കുന്നത്. രാജ്യത്തുടനീളമുള്ള 200 സ്കൂൾ വിദ്യാർത്ഥികളിൽ നിന്ന് റെബേക്കയുടെ ജഴ്സി ക്രിക്കറ്റ് ബോർഡ് ഏകപക്ഷീയമായി തിരഞ്ഞെടുക്കുകയായിരുന്നു. സ്കോട്ട്ലൻഡ് ദേശീയ ചിഹ്നത്തിലെ കള്ളിമുൾച്ചെടിയിൽ നിന്നാണ് ഈ ഡിസൈനു വേണ്ട നിറങ്ങൾ റെബേക്ക തിരഞ്ഞെടുത്തത്.

    Read Also : ടി-20 ലോകകപ്പ്: സ്കോട്ട്ലൻഡ് പാപ്പുവ ന്യൂ ഗിനിയയെയും ബംഗ്ലാദേശ് ഒമാനെയും നേരിടും

    അതേസമയം, ടി-20 ലോകകപ്പിൽ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. യോഗ്യതാ ഘട്ടത്തിലെ ഗ്രൂപ്പ് ബിയിൽ സ്കോട്ട്ലൻഡ് പാപ്പുവ ന്യൂ ഗിനിയയെയും ബംഗ്ലാദേശ് ഒമാനെയും നേരിടും. യഥാക്രമം ഇന്ത്യൻ സമയം 3.30നും 7.30നുമാണ് മത്സരങ്ങൾ. രണ്ട് മത്സരങ്ങളും അൽ അമെറാത് ക്രിക്കറ്റ് ഗ്രൗണ്ടിലാണ്. സ്കോട്ട്ലൻഡും ഒമാനും ആദ്യ മത്സരങ്ങളിൽ വിജയിച്ചപ്പോൾ ബംഗ്ലാദേശ് സ്കോട്ട്‌ലൻഡിനോടും പാപ്പുവ ന്യൂ ഗിനിയ ഒമാനോടും പരാജയപ്പെട്ടിരുന്നു.

    കരുത്തരായ ബംഗ്ലാദേശിനെ അട്ടിമറിച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ് സ്കോട്ട്ലൻഡ് ഇന്ന് ഇറങ്ങുക. 6 വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് എന്ന നിലയിൽ നിന്ന് തിരികെവന്ന് ബംഗ്ലാദേശിനെ 6 വിക്കറ്റിനു കീഴടക്കാനായത് അവർക്ക് ഏറെ ആത്മവിശ്വാസം നൽകും. ബംഗ്ലാദേശ് ബാറ്റർമാരെ ക്രീസിൽ തന്നെ തളച്ചിട്ട കൃത്യതയാർന്ന ബൗളിംഗ് സ്കോട്ട്ലൻഡിൻ്റെ കരുത്താണ്. ആ പ്രകടനം ഇന്നും അവർക്ക് തുടരാനായാൽ വീണ്ടും ജയം കുറിയ്ക്കാൻ സ്കോട്ട്ലൻഡിനു കഴിയും. അതേസമയം, ഈ മത്സരത്തിൽ പരാജയപ്പെട്ടാൽ പാപ്പുവ ന്യൂ ഗിനിയ ലോകകപ്പിൽ നിന്ന് പുറത്താവും. അതുകൊണ്ട് തന്നെ എങ്ങനെയും വിജയിക്കുകയാവും അവരുടെ ലക്ഷ്യം.

    സ്കോട്ട്‌ലൻഡിനെതിരെ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയ ബംഗ്ലാദേശ് വിലപ്പെട്ട ഒരു പാഠമാണ് പഠിച്ചത്. സ്വന്തം നാട്ടിൽ, സ്പിൻ ബൗളിംഗിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന പിച്ചുകളിൽ നേടിയ വിജയം ലോകകപ്പിൽ ഗുണം ചെയ്യില്ല എന്നത് ഇതിനകം അവർ മനസ്സിലാക്കിയിട്ടുണ്ടാവും. എങ്കിലും, ആദ്യ മത്സരത്തിലേത് ഒരു അട്ടിമറിയാണെന്ന് വിശ്വസിച്ച് ഇന്നത്തെ മത്സരത്തിനിറങ്ങുക എന്നതാണ് ബംഗ്ലാദേശ് ചെയ്യുക. ബാറ്റിംഗ് നിര തന്നെയാണ് ബംഗ്ലാദേശിനു തിരിച്ചടി ആയത്. അപ്രതീക്ഷിത തോൽവി മറന്ന് ഇന്ന് വിജയിക്കുക എന്നത് മാത്രമാവും അവരുടെ ലക്ഷ്യം.

    Story Highlights : Scotland T20 World Cup Jersey Designed By A Girl

    ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top