Advertisement

കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ നിർമാണ ക്രമക്കേട്; ചീഫ് എൻജിനീയർ ആർ. ഇന്ദുവിന് സസ്‌പെൻഷൻ

October 20, 2021
Google News 1 minute Read
r indu suspended

കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ നിർമാണ ക്രമക്കേടുമായി ബന്ധപ്പെട്ട് ചീഫ് എൻജിനീയർ ആർ. ഇന്ദുവിന് സസ്‌പെൻഷൻ. ഡിപ്പോ നിർമാണ ക്രമക്കേടിനും നടപടിക്രമങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തിയതിനുമാണ് നടപടി. ആർ. ഇന്ദു കരാറുകാരെ വഴിവിട്ട് സഹായിച്ചെന്നും കണ്ടെത്തിയിരുന്നു.

ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയ പശ്ചാത്തലത്തിൽ ആർ. ഇന്ദുവിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന് ധനകാര്യ പരിശോധനാ വിഭാഗം ശുപാർശ ചെയ്തിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ടും ധനകാര്യ പരിശോധനാ വിഭാഗം സമർപ്പിച്ചിരുന്നു. കെ.എസ്.ആർ.ടി.സി എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റെ നിർമാണത്തിലെ അപാകതകൾ കാരണം സർക്കാരിന് 1.39 കോടിയുടെ നഷ്ടമുണ്ടായതായായിരുന്നു കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടത്തുകയും ഇന്ദുവിൽ നിന്ന് നഷ്ടം നികത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റെ അടിത്തറയ്ക്ക് ഗുരുതരമായ അപാകത ഉണ്ടെന്നു കണ്ടെത്തിയിട്ടും കരാറുകാരന് ആർ.ഇന്ദു തുക അനുവദിച്ചിരുന്നു. കരാറുകാരൻ തുക അനുവദിച്ച നടപടി അഴിമതിക്ക് കൂട്ടുനിൽക്കുന്നതാണെന്നായിരുന്നു ആരോപണം.

Story Highlights : r indu suspended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here