മഴക്കെടുതിയും കൊവിഡും; വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് സർക്കാർ

കാലാവർഷക്കെടുതിയെ തുടർന്ന് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പകളിലെ ജപ്തി നടപടികൾക്കാണ് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഡിസംബർ 31 വരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മഴക്കെടുതിമൂലമുണ്ടായ കൃഷിനാശവും കടലാക്രമണവും കൊവിഡ് അടച്ചിടലും കണക്കിലെടുത്താണ് സർക്കാരിന്റെ തീരുമാനം. സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാൻ മൊറട്ടോറിയം നീട്ടാനുള്ള നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണ്.
Read Also : മഴക്കെടുതി; വിദ്യാഭ്യാസ- കാർഷിക വായ്പകളുടെ മൊറട്ടോറിയം നീട്ടാൻ സർക്കാർ ആവശ്യപ്പെടും
ഇതിനിടെ കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായങ്ങൾ വേഗത്തിലാക്കാനും സർക്കാർ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിരുന്നു. കാലവർഷക്കെടുതിയിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്.
Story Highlights : Govt announces moratorium on loans
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here