Advertisement

നയിമിനും മുഷ്ഫിക്കറിനും ഫിഫ്റ്റി; ബംഗ്ലാദേശിന് മികച്ച സ്കോർ

October 24, 2021
Google News 2 minutes Read
bangladesh innings srilanka t20

ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ ശ്രീലങ്കക്കെതിരെ ബംഗ്ലാദേശിന് മികച്ച സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റിൽ നഷ്ടത്തിൽ 171 റൺസ് നേടി. 62 റൺസെടുത്ത യുവതാരം മുഹമ്മദ് നയിം ആണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ. മുഷ്ഫിക്കർ റഹിം 57 റൺസ് നേടി പുറത്താവാതെ നിന്നു. (bangladesh innings srilanka t20)

മുഹമ്മദ് നയിമും ലിറ്റൺ ദാസും ചേർന്ന് മികച്ച തുടക്കമാണ് ബംഗ്ലാദേശിനു നൽകിയത്. ലിറ്റണെ (16) പുറത്താക്കി 40 റൺസ് നീണ്ട ഓപ്പണിംഗ് കൂട്ടുകെട്ട് തകർത്ത ലഹിരു കുമാര ശ്രീലങ്കയ്ക്ക് ബ്രേക്ക് ത്രൂ നൽകി. ദാസുൻ ഷനകയ്ക്ക് ക്യാച്ച് സമ്മാനിച്ചാണ് ലിറ്റൺ പുറത്തായത്. ആക്രമിച്ച് കളിച്ച ഷാക്കിബ് അൽ ഹസൻ (10) വേഗം മടങ്ങി. ഷാക്കിബിനെ ചമിക കരുണരത്നെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു.

Read Also : ടി-20 ലോകകപ്പ്: ശ്രീലങ്കക്കെതിരെ ബംഗ്ലാദേശിനു ബാറ്റിംഗ്

മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന മുഹമ്മദ് നയിം-മുഷ്ഫിക്കർ റഹീം കൂട്ടുകെട്ടാണ് ബംഗ്ലാദേശിനു മേൽക്കൈ നൽകിയത്. 44 പന്തുകളിൽ നയിം ഫിഫ്റ്റി നേറ്റി. നയിമിനെക്കാൾ ആക്രമണകാരിയായ മുഷ്ഫിക്കർ ആണ് ശ്രീലങ്കൻ ബൗളിംഗിന് കാര്യമായ വെല്ലുവിളി ആയത്. 73 റൺസ് നീണ്ട മികച്ച കൂട്ടുകെട്ടിനു ശേഷം നയിം മടങ്ങി. 52 പന്തിൽ 62 റൺസെടുത്ത നയിമിനെ സ്വന്തം ബൗളിംഗിൽ ബിനുര ഫെർണാണ്ടോ പിടികൂടുകയായിരുന്നു.

നയിം പുറത്തായതിനു പിന്നാലെ വെറും 32 പന്തിൽ മുഷ്ഫിക്കർ ഫിഫ്റ്റി തികച്ചു. അഫീഫ് ഹുസൈൻ (7) റണ്ണൗട്ടായി. മുഷ്ഫിക്കർ (57), മഹ്മൂദുള്ള (10) എന്നിവർ പുറത്താവാതെ നിന്നു.

Story Highlights : bangladesh innings srilanka t20 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here