Advertisement

എൽ ക്ലാസിക്കോ: ബാഴ്‌സിലോണയെ തകർത്ത് റയൽ മാഡ്രിഡ്

October 24, 2021
Google News 1 minute Read

എൽ ക്ലാസിക്കോ: ബാഴ്‌സിലോണയെ തകർത്ത് റയൽ മാഡ്രിഡ്. റയൽ മാഡ്രിഡിന്റെ വിജയം ഒന്നിനെതിരെ രണ്ട് ഗോളിനാണ്. 32-ാം മിനിറ്റിൽ ഡേവിൽഡ് അലബയുടെ ഗോളിലാണ് റയൽ ബാഴ്‌സിലോണയെ സ്വന്തം തട്ടകത്തിൽ പരാജയപ്പെടുത്തിയത്. ലയണൽ മെസ്സി ക്ലബ് വിട്ടതിനുശേഷം നടക്കുന്ന ആദ്യ എൽ ക്ലാസിക്കോ ബാഴ്‌സക്ക് മറക്കാനാവാത്ത തോൽവികളിലൊന്നായി.

Read Also : വേണ്ടത് മാർപ്പാപ്പയുടെ തൊപ്പി; ബാലന് സമ്മാനമായി മറ്റൊരു തൊപ്പി നൽകി

തുടർച്ചയായ രണ്ടു വിജയങ്ങളുടെ ആത്മവിശ്വാസവുമായി ഇറങ്ങിയ ബാഴ്‌സിലോണ ഇന്ന് അവരുടെ ഏറ്റവും വലിയ വൈരികളായ റയൽ മാഡ്രിഡിനു മുന്നിൽ മുട്ടുകുത്തിയത്. അതും സ്വന്തം സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ എൺപത്തി ആറായിരത്തോളം വരുന്ന കാണികൾക്ക് മുന്നിൽ.

ഈ വിജയം റയൽ മാഡ്രിഡിനെ 20 പോയിന്റുമായി ലീഗിൽ തിരികെ ഒന്നാമത് എത്തിച്ചു. ഇന്നത്തെ പരാജയത്തോടെ ബാഴ്‌സിലോണ 15 പോയിന്റുമായി എട്ടാമത് നിൽക്കുകയാണ്. ഈ പരാജയം റൊണാൾഡ് കോമാന്റെ പരിശീലക സ്ഥാനം വീണ്ടും സമ്മർദ്ദത്തിൽ ആക്കും.‌

Story Highlights : barcelona-vs-real-madrid-alaba-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here