ജമ്മു കശ്മീരിൽ മഞ്ഞ് വീഴ്ച ശക്തമായി; ഉത്തരാഖണ്ഡിൽ മഞ്ഞ് വീഴ്ചക്കൊപ്പം വീണ്ടും മഴയും ശക്തമാകുന്നു

ജമ്മു കശ്മീരിൽ മഞ്ഞ് വീഴ്ച ശക്തമായി. ബുദ്ഗാമിൽ കാറ്റിലും മഞ്ഞ് വീഴ്ചയിലും പെട്ട് ഒറ്റപ്പെട്ടുപോയ 16 പേരെ പൊലീസ് രക്ഷപ്പെടുത്തി. ( jammu kashmir snow fall )
ജമ്മു കശ്മീരിന്റെ താഴ്ന്ന ഭാഗങ്ങളിൽ കനത്ത മഴയും ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞു വീഴ്ചയും ശക്തമാണ്. മഞ്ഞ് വീണ് ദേശീയ പാതകളിലടക്കം ഗതാഗതം മുടങ്ങി. ഉത്തരാഖണ്ഡിൽ മഞ്ഞ് വീഴ്ചക്കൊപ്പം വീണ്ടും മഴ ശക്തമാകുന്നു. വരും മണിക്കൂറിൽ ഉത്തരകാശി, ഡറാഡൂൺ, ചമോലി, ഹരിദ്വാർ, നൈനിറ്റാൾ,ചമ്പാവത്ത് ജില്ലകളിൽ മഴ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്.
Read Also : ജമ്മുകശ്‍മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു
അതേസമയം, മഴക്കെടുതിയിൽ ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 75 ആയി. ഉത്തരകാശിയിൽ കാണാതായ രണ്ട് പർവതാരോഹകർക്കായുള്ള തിരച്ചിൽ പ്രതികൂല കാലാവസ്ഥ കാരണം നിർത്തിവച്ചു. വടക്കൻ പശ്ചിമബംഗാൾ മേഖലയായ ഡാർജിലിങ്ങിൽ മഴ ഇപ്പോഴും തുടരുകയാണ്. മഴകെടുതി രൂക്ഷമായ ഡാർജിലിങ്ങിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് സന്ദർശനം നടത്തും.
ഡൽഹിയിലും ഇന്ന് കനത്തമഴയ്ക്ക് സാധ്യയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പുണ്ട്.
Story Highlights : jammu kashmir snow fall