Advertisement

മൈജിയുടെ ഏറ്റവും പുതിയ ഷോറൂം വടക്കഞ്ചേരിയില്‍ ഒക്ടോബര്‍ 25 മുതല്‍ പ്രവർത്തനമാരംഭിക്കുന്നു

October 24, 2021
1 minute Read

ഏറ്റവും നല്ല ഗാഡ്ജറ്റുകള്‍ ഏറെ ഓഫറുകളോടെ ഇനി വടക്കഞ്ചേരിക്ക് സ്വന്തം. വടക്കഞ്ചേരിയില്‍ മൈജിയുടെ ഏറ്റവും പുതിയ ഷോറൂം ഒക്ടോബര്‍ 25 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. മികച്ച കളക്ഷനൊപ്പം ആകര്‍ഷകമായ വിലക്കുറവും കൂടിയൊരുക്കിയാണ് വടക്കഞ്ചേരി ബസാര്‍ റോഡിലുള്ള ആര്‍.എസ്. ബില്‍ഡിംഗില്‍ പുതിയ മൈജി ഷോറൂം പ്രവര്‍ത്തിക്കുന്നത്.

സ്മാര്‍ട്ട് ഫോണ്‍, ടി.വി., ലാപ്‌ടോപ്പ്, ഡെസ്‌ക്ടോപ്പ്, ഏ.സി, ആക്‌സസറീസ് തുടങ്ങി എല്ലാം വേറൊരു റേഞ്ച് ഓഫറുകളോടെ വടക്കഞ്ചേരി മൈജിയില്‍ ഒരുക്കിയിട്ടുണ്ട്. ഉല്പന്നങ്ങള്‍ക്ക് കമ്പനി നല്‍കുന്ന ഓഫറുകള്‍ക്ക് പുറമെ മൈജിയില്‍ മാത്രം ലഭിക്കുന്ന അനവധി ഓഫറുകളുമുണ്ട്. ഒപ്പം ഉദ്ഘാടനം പ്രമാണിച്ച് അനേകം ഇനോഗ്രല്‍ ഓഫറുകളും മൈജിയില്‍ ലഭ്യമാകും. ലോകോത്തര ബ്രാന്‍ഡുകളുടെ നിരവധി ഉല്പന്നങ്ങളാണ് വടക്കഞ്ചേരി മൈജിയില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. കൂടാതെ ഗാഡ്ജറ്റുകള്‍ വേഗത്തിലും വിശ്വാസ്യതയിലും സര്‍വീസ് ചെയ്യുന്ന മൈജി കെയറും ഷോറൂമിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.

ഉപഭോക്താക്കള്‍ക്കായി നിരവധി ഫിനാന്‍സ് സ്‌കീമുകള്‍ വടക്കഞ്ചേരി മൈജിയില്‍ ലഭ്യമാണ്. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്/ഇ.എം.ഐ. സൗകര്യം വഴി അതിവേഗം ലോണ്‍, 100% ലോണ്‍ സൗകര്യം തുടങ്ങി വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പര്‍ച്ചേസുകള്‍ക്കൊപ്പം ലഭിക്കും. www.myg.in എന്ന വെബ്‌സൈറ്റില്‍ നിന്നും നൂതന ഷോപ്പിംഗ് എക്സ്പീരിയന്‍സോടെ പ്രൊഡക്ടുകള്‍ പര്‍ച്ചേസ് ചെയ്യാം. ഓണ്‍ലൈനായി ബുക്കിംഗ് നടത്തി പേയ്‌മെന്റ് ചെയ്തുകഴിഞ്ഞാല്‍ മൈജി എക്സ്പ്രസ് ഹോം ഡെലിവറിയിലൂടെ അതിവേഗം ഉല്പന്നങ്ങള്‍ നിങ്ങളുടെ കൈകളിലേക്കുമെത്തുന്നു. വടക്കഞ്ചേരിയില്‍ കൂടി മൈജി എത്തുന്നതോടെ പാലക്കാട്ടെ മൈജി ഷോറൂമുകളുടെ എണ്ണം ആറാകും. നിലവില്‍ ജില്ലയിലെ ടി.ബി. റോഡ്, പാലക്കാട് ബൈപ്പാസ്, മേലേ പാട്ടാമ്പി, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം എന്നിവിടങ്ങളിലാണ് മൈജി ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നത്.

Story Highlights : myG New Showroom Opening vadakkanchery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top