മൈജിയുടെ ഏറ്റവും പുതിയ ഷോറൂം വടക്കഞ്ചേരിയില്‍ പ്രവർത്തനമാരംഭിച്ചു

ഏറ്റവും നല്ല ഗാഡ്ജറ്റുകള്‍ ഏറെ ഓഫറുകളോടെ ഇനി വടക്കഞ്ചേരിക്ക് സ്വന്തം. വടക്കഞ്ചേരിയില്‍ മൈജിയുടെ ഏറ്റവും പുതിയ ഷോറൂം ഇന്ന് പ്രവർത്തനമാരംഭിച്ചു. ഷോറൂമിന്റെ ഉദ്ഘാടനം ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എ കെ ഷാജി വെർച്വൽ പ്ലാറ്റ്ഫോം വഴി നിർവഹിച്ചു. മികച്ച കളക്ഷനൊപ്പം ആകര്‍ഷകമായ വിലക്കുറവും കൂടിയൊരുക്കിയാണ് വടക്കഞ്ചേരി ബസാര്‍ റോഡിലുള്ള ആര്‍.എസ്. ബില്‍ഡിംഗില്‍ പുതിയ മൈജി ഷോറൂം പ്രവര്‍ത്തിക്കുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് മൈജി നൽകുന്ന മികച്ച ഓഫറാണ് 1,500 രൂപ ക്യാഷ് ബാക്ക്. മൈജിയിൽ നിന്ന് പർച്ചേസ് ചെയ്യുമ്പോൾ ഓരോ 10,000 രൂപയുടെ പർച്ചേസിനും 1,500 ക്യാഷ് ബാക്ക് വൗച്ചർ ലഭിക്കുന്നു. 5000 -9999 രൂപയ്ക്ക് ഇടയിലുള്ള മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ 500 രൂപയും ക്യാഷ് ബാക്കായി ലഭിക്കുന്നു.
ടി വികളിൽ ലോകോത്തര ബ്രാൻഡുകളുടെ വിവിധ LED/ SMART TV ഓപ്‌ഷനുകൾ വടക്കഞ്ചേരി മൈജിയിലുണ്ട്. കൂടാതെ ടി വി വാങ്ങുമ്പോൾ വമ്പിച്ച വിലക്കുറവും ഒരുക്കിയിട്ടുണ്ട്. ലാപ്‌ടോപ്പുകളുടെ മികച്ച കളക്ഷനൊപ്പം ലാപ്‌ടോപ്പുകൾ വാങ്ങുമ്പോൾ വമ്പൻ ഓഫറുകളും മൈജിയിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. എല്ലാ ലാപ്ടോപ്പുകളും 2500 രൂപ കിഴിവോടെ പർച്ചേസ് ചെയ്യാൻ മൈജിയിൽ നിന്നും സാധിക്കും. ഒപ്പം ഏത് മോഡൽ ലാപ്ടോപ്പ് വാങ്ങുമ്പോഴും 2499 ആക്സസറീസും സൗജന്യമായി ലഭിക്കുന്നു. കൂടാതെ കസ്റ്റമൈസ്‌ഡ് ഡെസ്‌ക്ടോപ്പുകളും ആക്സസറീസുകളുടെ വേറൊരു റേഞ്ച് കളക്ഷനും മൈജിയിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നു.
ഉപഭോക്താക്കള്‍ക്കായി നിരവധി ഫിനാന്‍സ് സ്‌കീമുകള്‍ വടക്കഞ്ചേരി മൈജിയില്‍ ലഭ്യമാണ്. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്/ഇ.എം.ഐ. സൗകര്യം വഴി അതിവേഗം ലോണ്‍, 100% ലോണ്‍ സൗകര്യം തുടങ്ങി വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പര്‍ച്ചേസുകള്‍ക്കൊപ്പം ലഭിക്കും. www.myg.in എന്ന വെബ്‌സൈറ്റില്‍ നിന്നും നൂതന ഷോപ്പിംഗ് എക്സ്പീരിയന്‍സോടെ പ്രൊഡക്ടുകള്‍ പര്‍ച്ചേസ് ചെയ്യാം. ഓണ്‍ലൈനായി ബുക്കിംഗ് നടത്തി പേയ്‌മെന്റ് ചെയ്തുകഴിഞ്ഞാല്‍ മൈജി എക്സ്പ്രസ് ഹോം ഡെലിവറിയിലൂടെ അതിവേഗം ഉല്പന്നങ്ങള്‍ നിങ്ങളുടെ കൈകളിലേക്കുമെത്തുന്നു. വടക്കഞ്ചേരിയില്‍ കൂടി മൈജി എത്തുന്നതോടെ പാലക്കാട്ടെ മൈജി ഷോറൂമുകളുടെ എണ്ണം ആറാകും. നിലവില്‍ ജില്ലയിലെ ടി.ബി. റോഡ്, പാലക്കാട് ബൈപ്പാസ്, മേലേ പാട്ടാമ്പി, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം എന്നിവിടങ്ങളിലാണ് മൈജി ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നത്.
Story Highlights : myG New Showroom Opened vadakkanchery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here