കോടികൾ വിലവരുന്ന ലോഫ്‌ളോർ ബസുകളുടെ ശവപ്പറമ്പായി തേവര കെയുആർടിസി ഡിപ്പോ

കോടികൾ വിലവരുന്ന ലോഫ്‌ളോർ ബസുകളുടെ ശവപ്പറമ്പായി തേവര കെയുആർടിസി ഡിപ്പോ. കൊവിഡിന് മുൻപ് റണിംഗ് കണ്ടീഷനായിരുന്ന ബസുകളാണ് അധികൃതരുടെ അനാസ്ഥമൂലം തുരുമ്പെടുത്ത് നശിക്കുന്നത്. എറണാകുളം കെഎസ്ആർടിസി ഗ്യാരേജിലും സമാനമാണ് സ്ഥിതി. ( ac low floor bus kerala )
സിറ്റി സർവ്വീസിനായി ജനറം പദ്ധതിയിൽ കേന്ദ്ര സർക്കാർ നൽകിയ ബസുകളാണ് ഈ കൂട്ടിയിട്ടിരിക്കുന്നത്. കൊവിഡിന് മുൻപ് തേവരയിൽ നിന്നും പ്രവർത്തിച്ചിരുന്ന ലോഫ്‌ളോർ സർവീസുകൾ കൊവിഡിന് പിന്നാലെ പരിമിതമായ തോതിൽ കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മാറ്റി. ഇതോടെ തേവരയിലെ 90 ബസ്സുകൾ ഉപയോഗിക്കാതായി.
ഭൂരിഭാഗം ബസുകളും നാശത്തിന്റെ വക്കിലാണ്. ചിലതിന് ടയറില്ല, ടയറുള്ളതിന് സീറ്റും സ്റ്റിയറിംഗുമില്ല. ഇതെല്ലാമുള്ളതിലാകട്ടെ കാട് പടർന്ന് തുരുമ്പ് കയറി കിടക്കുന്നു.
Read Also : കെഎസ്ആർടിസി ബസുകളുടെ ഫിറ്റ്‌നസ് കാലാവധി നീട്ടി
ഒരു കോടിക്കടുത്ത് വിലവരുന്നതാണ് ഓരോ ബസ്സും. അധികൃതരുടെ നോട്ടക്കുറവ് മൂലം പാഴായത് കോടികളുടെ പൊതുപണമാണ്. ബസ് ഒന്നിന് ഏകദേശം അഞ്ച് ലക്ഷം മുതൽ എട്ട് ലക്ഷം രൂപവരെ വേണം പണിതിറക്കാൻ. 10 കോടി അനുവദിച്ചതായി വാർത്തകളുണ്ട്.
Story Highlights : ac low floor bus kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here