കുഞ്ഞിനെ കാണാനില്ലെന്ന പരാതി നൽകിയിരുന്നു; ആനാവൂർ നാഗപ്പനെതിരെ അനുപമ

പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്തെടുത്ത സംഭവത്തിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെതിരെ അനുമപ. അന്വേഷണം നടക്കും മുൻപ് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് എങ്ങനെ പറയാനാകുമെന്ന് അനുപമ പ്രതികരിച്ചു. കുഞ്ഞിനെ കാണാനില്ലെന്ന പരാതി ആനാവൂർ നാഗപ്പന് നൽകിയിരുന്നെന്ന് അനുപമ പറഞ്ഞു.
നേരത്തെ വിവാദത്തില്‍ സിപിഎം ജില്ലാഘടകം സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സിപിഎം ആനാവൂര്‍ നാഗപ്പനെ പാർട്ടി സംസ്ഥാന നേതൃത്വം വിളിച്ചുവരുത്തി. ആനാവൂര്‍ നാഗപ്പൻ എകെജി സെന്ററിലെത്തി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ കണ്ടു. ത്ത് നൽകിയതുമായി ബന്ധപ്പെട്ട് ആനാവൂര്‍ നാഗപ്പൻ ഇടപെടൽ നടത്തിയത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നാണ് വിലയിരുത്തൽ.
Read Also : ദത്ത് വിവാദം; ആനാവൂർ നാഗപ്പനെ വിളിച്ചുവരുത്തി സിപിഐഎം നേതൃത്വം
ഇതിനിടെ ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ പിന്തുണച്ച് ആനാവൂര്‍ നാഗപ്പന്‍ രംഗത്തെത്തിയിരുന്നു . ഷിജു ഖാന്‍ നിയമപരമായാണ് പ്രവര്‍ത്തിച്ചതെന്നും ഷിജു ഖാനെതിരെ നടപടി ഉണ്ടാകില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. ജയചന്ദ്രനോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : Baby abduction incident- anupama-Anavoor nagappan