Advertisement

‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ മുന്നേറ്റത്തിൽ പങ്കായില്ല; ഡികോക്കിനെതിരെ നടപടിയെടുക്കുമെന്ന് ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ബോർഡ്

October 26, 2021
Google News 3 minutes Read
south africa quinton kock

‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ മുന്നേറ്റത്തിൽ പങ്കാവാൻ വിസമ്മതിച്ച വിക്കറ്റ് കീപ്പർ ബാറ്റർ ക്വിൻ്റൺ ഡികോക്കിനെതിരെ നടപടിയെടുക്കുമെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്. ബിഎൽഎം മുന്നേറ്റത്തിൽ എല്ലാ താരങ്ങളും പങ്കാവണമെന്നത് ബോർഡിൻ്റെ നിർദ്ദേശമാണെന്നും അത് ലംഘിച്ച ഡികോക്കിനെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്നും ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിലൂടെ അറിയിച്ചു. ബ്ലാക്ക് ലൈവ്സ് മാറ്റർ മുന്നേറ്റത്തെ പിന്തുണച്ച് താരങ്ങൾ മുട്ടുകുത്തി നിൽക്കണമെന്ന നിർദ്ദേശമാണ് ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ബോർഡ് നൽകിയത്. പല ടീമുകളും റേസിസത്തിനെതിരെ മുട്ടുകുത്തിനിന്ന് പ്രതിഷേധിക്കുന്നുണ്ട്. (south africa quinton kock)

ഇന്ന് വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന മത്സരത്തിൽ നിന്ന് ഡികോക്കിനെ ഒഴിവാക്കിയതിനുള്ള കാരണം ഈ നിലപാടാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യൻ താരവും കമൻ്റേറ്ററുമായ ദിനേഷ് കാർത്തിക് ഇക്കാര്യം തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ അറിയിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും കാരണം ഇത് തന്നെയാണെന്നാണ് സൂചന. ചില വ്യക്തിപരമായ കാരണങ്ങളാൽ ഡികോക്ക് ഇന്ന് കളിക്കില്ലെന്നായിരുന്നു ആദ്യം വന്ന വിശദീകരണം. എന്നാൽ, മുട്ടുകുത്തിനിന്നുള്ള പ്രതിഷേധത്തിൽ പങ്കാവാൻ കഴിയില്ലെന്ന് ഡികോക്ക് അറിയിച്ചതായി ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ബോർഡ് പിന്നീട് അറിയിച്ചു. അതിനാൽ ഡികോക്ക് സ്വയം മാറിനിൽക്കുകയായിരുന്നു എന്നാണ് വിശദീകരണം.

Read Also : ബാറ്റിംഗ് തകർച്ചക്കിടയിലും എവിൻ ലൂയിസിനു ഫിഫ്റ്റി; വിൻഡീസിനു ഭേദപ്പെട്ട സ്കോർ

അതേസമയം, വെസ്റ്റ് ഇൻഡീസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 144 റൺസാണ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 143 റൺസ് നേടി. 56 റൺസ് നേടിയ എവിൻ ലൂയിസാണ് വിൻഡീസിൻ്റെ ടോപ്പ് സ്കോറർ. ബാറ്റർമാർക്കെല്ലാം തുടക്കം ലഭിച്ചെങ്കിലും അത് മുതലെടുക്കാനായില്ല. 35 പന്തുകൾ നേരിട്ട് 16 റൺസെടുത്ത ലെൻഡൽ സിമ്മൻസിൻ്റെ മെല്ലെപ്പോക്ക് വിൻഡീസിനു കനത്ത തിരിച്ചടിയായി.

Story Highlights : cricket south africa quinton de kock

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here