ആരാധനാ ക്രമ ഏകീകരണത്തിനെതിരെ പ്രമേയം പാസാക്കി വൈദികര്‍; പുതിയ കുര്‍ബാന രീതി അംഗീകരിക്കില്ല

എറണാകുളം അങ്കമാലി അതിരൂപതയിലെ ആരാധനാ ക്രമ ഏകീകരണത്തിനെതിരെ പ്രമേയം പാസാക്കി വൈദികര്‍. പുതുക്കിയ കുര്‍ബാന രീതി അംഗീകരിക്കില്ലെന്ന് വൈദികര്‍ പറഞ്ഞു. അതിരൂപതയിലെ മുന്നൂറിലധികം വൈദികര്‍ ചേര്‍ന്നാണ് പ്രമേയം പാസാക്കിയത്. സിനഡ് തീരുമാനം പിന്‍വലിച്ച് നിലവിലെ ജനാഭിമുഖ കുര്‍ബാന തുടരാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.
സീറോ മലബാര്‍ സഭയിലെ ആരാധനാ ക്രമം ഏകീകരിക്കാന്‍ രണ്ടുമാസം മുന്‍പ് ചേര്‍ന്ന മെത്രാന്‍ സിനഡ് തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഇന്ന് പ്രമേയം പാസാക്കിയത്. സിനഡ് തീരുമാനം ഏകപക്ഷീയമാണെന്നും അംഗീകരിക്കില്ലെന്നും വൈദികര്‍ വ്യക്തമാക്കി. ജനാഭിമുഖ കുര്‍ബാന തുടരും. അതിരൂപതയില്‍ ഇപ്പോഴുള്ള സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാനാവില്ലെന്നും വൈദികര്‍ പറഞ്ഞു.
കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി തങ്ങള്‍ വിശ്വാസബോധത്തോടെ അര്‍പ്പിക്കുന്ന ജനാഭിമുഖ കുര്‍ബാന തുടരാന്‍ അനുവദിക്കുന്ന തരത്തില്‍ തീരുമാനത്തില്‍ മാറ്റം വരുത്താന്‍ സീറോ മലബാര്‍ സഭ സിനഡ് അടിയന്തരമായി വിളിച്ചുകൂട്ടണമെന്നും പ്രമേയത്തിലൂടെ വൈദികര്‍ ആവശ്യപ്പെട്ടു.
ജൂലൈയിലാണ് സിറോ മലബാര്‍ സഭയില്‍ ആരാധനാക്രമം ഏകീകരിക്കാന്‍ തീരുമാനമായത്. കഴിഞ്ഞ മാസം ആരാധനാക്രമം ഏകീകരിച്ച് ഉത്തരവിറങ്ങി. നവംബര്‍ 28ന് ഈ ഉത്തരവ് നടപ്പിലാക്കണമെന്നാണ് മാര്‍പാപ്പ മെത്രാന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
Read Also : സിറോ മലബാര്‍ സഭയിലെ ആരാധനാക്രമ ഏകീകരണം; ഇരിങ്ങാലക്കുട രൂപതയിലും പ്രതിഷേധം
ഈസ്റ്റര്‍ ദിനത്തിന് മുന്‍പ് എല്ലാ രൂപതകളിലും പുതിയ കുര്‍ബാന രീതി ഉണ്ടാകണമെന്നായിരുന്നു സിനഡ് നിര്‍ദ്ദേശം. സഭയുടെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. പുതിയ ഉത്തരവ് പ്രകാരം കുര്‍ബാനയുടെ ആദ്യഭാഗം ജനാഭിമുഖമായും പ്രധാന ഭാഗം അള്‍ത്താര അഭിമുഖമായും നടത്തണമെന്നാണ് പുതിയ തീരുമാനം. പാലാ, ഇടുക്കി ഉള്‍പ്പെടെയുള്ള ചില രൂപതകള്‍ ഈ ആരാധനാ രീതി നേരത്തെ തന്നെ പ്രാബല്യത്തില്‍ വരുത്തിയിരുന്നു.
Story Highlights : holly mass reform, zero malabar sabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here