Advertisement

വ്യാജരേഖ ചമച്ച് ബാങ്കിൽ നിന്ന് പണം തട്ടിയ കേസ്; റെജി മലയിൽ വാങ്ങിയ കാറുകൾ പൊലീസ് പിടിച്ചെടുത്തു

October 26, 2021
Google News 2 minutes Read
reji malayil car seized

വ്യാജരേഖ ചമച്ച് പനമ്പിള്ളി നഗറിലെ ബാങ്കിൽ നിന്നും വായ്പ എടുത്ത് റെജി മലയിൽ വാങ്ങിയ കാറുകൾ പൊലീസ് പിടിച്ചെടുത്തു. തമിഴ് നാട്ടിൽ നിന്നാണ് വാഹനങ്ങൾ പിടികൂടിയത്. മരട് പൊാലീസ് സ്റ്റേഷൻ പരിധിയിലുള്ള കേസിൽ റെജി വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. ( reji malayil car seized )

കൃത്രിമമായി രേഖകൾ ചമച്ച് ജപ്തി ഭീഷണി നേരിട്ടിരുന്ന ഭൂമി പണയംവെച്ചാണ് റെജിമലയിൽ ബാങ്കിൽ നിന്നു ഉൾപ്പടെ പണം തട്ടിയത്. തട്ടിപ്പ് തുകയായ1.83 കോടി ഉപയോഗിച്ച് റെജി വാങ്ങിയ രണ്ടു കാറുകളാണ് പൊലീസ് തമിഴ്‌നാട്ടിൽ നിന്നും പിടികൂടിയത്. ഒരു കാർ കൂടി കണ്ടെത്താനുണ്ട്.

ബാങ്ക് ജീവനക്കാരുടെ സഹായത്തോടെയാണ് റെജി മലയയിൽ തട്ടിപ്പ് നടത്തിയതെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. പത്ത് കേസുകളാണ് എറണാകുളം, ആലപ്പുഴ ജില്ലകളിലായി റെജി മലയിലിനെതിരെ ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഓരോ കേസിലും പ്രത്യേകം കസ്റ്റഡി അപേക്ഷ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Read Also : റെജി മലയിൽ വ്യാജ രേഖ ഉപയോഗിച്ച് തട്ടിയത് 10 കോടിയിലധികം രൂപ

റെജി മലയിലിന്റെ തട്ടിപ്പുകൾ വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസികൾക്കും പരാതി നൽകിയിട്ടുണ്ട്. 61 എടിഎം കാർഡുകൾ,11 പാൻ കർഡുകൾ എന്നിവ ഇയാളുടെ പക്കൽ നിന്നും പിടികൂടിയിരുന്നു ഈ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്.

Story Highlights : reji malayil car seized

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement