ദത്ത് വിവാദം: എസ്. ജയചന്ദ്രനെതിരെ നടപടി വേണമെന്ന് അനുപമ; ‘സൈബര്‍ ആക്രമണത്തിന് പിന്നിലും സിപിഐഎം’

പേരൂര്‍ക്കടയില്‍ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അച്ഛന്‍ എസ്. ജയചന്ദ്രനെതിരെ പാര്‍ട്ടി നടപടിയെടുക്കണമെന്ന് അനുപമ. സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗമായ ജയചന്ദ്രനെ ഇപ്പോഴും പാര്‍ട്ടി സംരക്ഷിക്കുകയാണെന്നാണ് അനുപമയുടെ ആരോപണം.
ജയചന്ദ്രന്‍ ഒളിവിലാണെന്നും അതുകൊണ്ട് വിശദീകരണം തേടാന്‍ കഴിഞ്ഞില്ലെന്നും കഴിഞ്ഞ ദിവസം ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞിരുന്നു. ലോക്കല്‍ കമ്മിറ്റി മീറ്റിംഗിലും ചാനല്‍ ചര്‍ച്ചയിലും പങ്കെടുക്കുന്നയാള്‍ എങ്ങനെ ഒളിവിലാകുമെന്നും അനുപമ ചോദിച്ചു.
‘ഇന്നലെ രാവിലെ ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. അപ്പോഴും അച്ഛന്‍ എല്ലാവരുടെയും മുന്നിലൂടെയാണ് കടന്നുപോയത്. എന്നിട്ടും ഒളിവിലാണെന്ന വാദം ശെരിയല്ല. കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ എത്തിച്ചത് ജയചന്ദ്രനാണ്. എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകാത്തത്? അജിത്തിനെതിരെ പോലും നടപടിയടെുത്ത അതേ പാര്‍ട്ടിയാണ് ജയചന്ദ്രനെതിരെ നടപടിയെടുക്കാത്തത്’.
Read Also : പേരൂർക്കട ദത്ത് വിവാദം : അനുപമയുടെ അച്ഛനെതിരായ സിപിഐഎം നടപടിയിൽ തീരുമാനം ഇന്ന്
ഷിജു ഖാന്‍ അടക്കം നിരവധി പേര്‍ക്ക് കുഞ്ഞിനെ കടത്തിയതില്‍ പങ്കുണ്ടെന്നും അച്ഛനെതിരെ നടപടിയെടുത്താല്‍ അവരുടെയെല്ലാം പങ്ക് വെളിപ്പെടുമെന്നും പാര്‍ട്ടി ഭയക്കുന്നുണ്ടെന്നും അനുപമ ആരോപിച്ചു. തനിക്കും അജിത്തിനുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനുപിന്നിലും പാര്‍ട്ടിയാണെന്ന് അനുപമ ആരോപിച്ചു.
Story Highlights : perurkkada child missing. anupama, cpim, s jayachandran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here