Advertisement

രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ തലകീഴായി തൂക്കിയിട്ടു; പ്രിൻസിപ്പൽ അറസ്റ്റിൽ

October 29, 2021
Google News 3 minutes Read

രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ കാൽ പിടിച്ചുകൊണ്ട് തലകീഴായി തൂക്കിയിട്ട സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മിർസാപൂരിലെ സ്‌കൂളിലാണ് വിദ്യാർത്ഥിയെ മുകളിലെ നിലയിൽ നിന്നും പ്രിൻസിപ്പൽ തലകീഴായി തൂക്കിയത്. ( Principal Arrested for Dangling student By Foot )

മനോജ് വിശ്വകർമയെന്ന പ്രിൻസിപ്പളാണ് അറസ്റ്റിലായത്. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ സോനു യാദവ് സഹപാഠിയെ കടിച്ചതുമായി ബന്ധപ്പെട്ടാണ് ഈ ശിക്ഷാ നടപടി. ക്ഷമാപണം നടത്തിയില്ലെങ്കിൽ കൈവിടുമെന്നും പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തി.

സോനുവിന്റെ കരച്ചിലും ബഹളവും കേട്ട് സ്‌കൂളിലെ മറ്റ് വിദ്യാർത്ഥികൾ ഓടിക്കൂടുകയായിരുന്നു. തുടർന്നാണ് മനോജ് വിശ്വകർമ വിദ്യാർത്ഥിയെ താഴെയിറിക്കിയത്.

Read Also : നൂറിൽ താഴെ മാത്രം ജനസംഖ്യ; വിശ്വസിക്കാൻ സാധിക്കാത്ത കൗതുകങ്ങൾ ഒളിപ്പിച്ച നാട്….

തന്റെ കുഞ്ഞിനോട് ചെയ്തത് തെറ്റാണെങ്കിലും, അത് സ്‌നേഹത്തിന്റെ പുറത്ത് ചെയ്തതാണെന്നാണ് സോനുവിന്റെ പിതാവ് രഞ്ജിത് യാദവ് പറയുന്നത്. അധ്യാപകൻ മനോജിനെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Story Highlights : Principal Arrested for Dangling student By Foot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here