സ്കോർലൈൻ കേരള വനിത ലീഗ്; ഔദ്യോഗിക ലോഗോ പുറത്ത്

സ്കോർലൈൻ കേരള വനിത ലീഗിന്റെ 2021-22-ലെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്‌തു. ഇന്ത്യയുടെ മുൻ അന്താരാഷ്ട്ര താരവും, കേരളത്തിന്റെ സന്തോഷ് ട്രോഫി കോച്ചുമായ എംഎം. ജേക്കബാണ് ലോഗോ പ്രകാശനം നിർവഹിച്ചത്. 23-മാത് വനിത അന്തർ – ജില്ല മത്സരങ്ങളുടെ ഫൈനലിനു ശേഷം നടന്ന ചടങ്ങിലായിരുന്നു ലോഗോ പുറത്തിറക്കിയത്.

Read Also : നൂറിൽ താഴെ മാത്രം ജനസംഖ്യ; വിശ്വസിക്കാൻ സാധിക്കാത്ത കൗതുകങ്ങൾ ഒളിപ്പിച്ച നാട്….
കേരള വനിത ലീഗ് 7-വർഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കുമ്പോൾ 6-ടീമുകൾ പങ്കെടുക്കും. 120-ലധികം പെൺകുട്ടികൾ 30-ലീഗ് മത്സരങ്ങളിൽ കളിക്കുമെന്നാണ് ഔദ്യോഗിക വിവരം.
ഫുട്ബോൾ കളിക്കുന്ന പെൺകുട്ടിക്ക് ചിറകുകളിലേറി പറക്കുന്നതായി ചിത്രീകരിയ്ക്കുന്നതാണ് ലോഗോ. ഫുട്ബോൾ കളിക്കുന്നതിലൂടെ പെൺകുട്ടികൾ തങ്ങളുടെ സ്പനങ്ങളും, പ്രതീക്ഷകളും സാക്ഷാത്ക്കരിക്കുന്നതിനെ പ്രതീകാത്മകമായി വെളിപ്പെടുത്തുന്നു.
Story Highlights : scoreline-women’s league-official-logo-released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here