പുനീത് രാജ് കുമാറിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി; അന്ത്യവിശ്രമം അച്ഛനരികെ

കഴിഞ്ഞ ദിവസം അന്തരിച്ച കന്നഡ നടൻ പുനീത് രാജ് കുമാറിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. അച്ഛൻ രാജ്‌കുമാറിന്റെ സമാധിക്ക് അരികിൽ ആയി കൺഠീരവ സ്റ്റുഡിയോയിൽ ആണ് പുനീതിനും അന്ത്യ വിശ്രമം ഒരുക്കിയത്. പുലർച്ചെ നാലു മണിക്ക് കണ്ഠിരവ സ്റ്റേഡിയത്തിലെ പൊതുദർശനം അവസാനിപ്പിച്ചു. അമേരിക്കയിലുള്ള മകൾ രാത്രി ബംഗളുരുവിൽ എത്തിയിരുന്നു.
Read Also : നിറപ്പകിട്ടില്ല, ഏഴഴകും ഇല്ല; അറിയാം “വെള്ള മഴവില്ലി”നെ കുറിച്ച്…
വിലാപയാത്രയായി 11കിലോമീറ്റർ അകലെയുള്ള സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയി. 7.30 സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ആരാധകർ ഒന്നടങ്കം എത്തുന്നത് ക്രമസമാധാന പ്രശ്നം ആകുമെന്ന സർക്കാരിന്റെ അഭ്യർത്ഥന കണക്കിലെടുത്താണ് സംസ്കാര ചടങ്ങുകൾ പുലർച്ചെയിലേക്കു മാറ്റിയത്.
അടുത്ത കുടുംബങ്ങൾക്ക് പുറമെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിമാർ, കന്നഡ സിനിമയിലെ പ്രമുഖ നടീനടന്മാർ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു.
Story Highlights : karnataka-bids-adieu-to-puneeth-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here