ഓടയിൽ വീണ് മരണം; മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

കോഴിക്കോട് പാലായിൽ ഓടയിൽ വീണ് ഒരാൾ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു സംഭവത്തിന്റെ റിപ്പോർട്ട് നൽകാൻ മനുഷ്യാവകാശ കമ്മിഷൻ ഒളവണ്ണ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം റിപ്പോർട്ട് ഹാജരാക്കണമെന്നാണ് നിർദേശം.
പാലാഴി കൈപ്പുറം സ്വദേശി ശശീന്ദ്രനാണ് മരിച്ചത്. ശശീന്ദ്രൻ ഓട്ടോ ഡ്രൈവറായിരുന്നു. രാത്രി മുതൽ കാണാതായ ഇയാൾക്കായി ബന്ധുക്കൾ തെരച്ചിൽ നടത്തുകയായിരുന്നു. തുടർന്നാണ് രാവിലെ ഓടയിൽ നിന്ന് ശശീന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്.
Read Also : തിരുവനന്തപുരത്ത് ഓടയിൽ വീണ് 10 വയസുകാരന് ദാരുണാന്ത്യം
റോഡരികിൽ തുറന്നു കിടക്കുന്ന ഓട കാടുമൂടിയ നിലയിലാണ്. ഓഗസ്റ്റിൽ ഇവിടെ മറ്റൊരാളും വീണ് മരിച്ചിരുന്നു. ഇവിടെ തെരുവുവിളക്കുകൾ കത്താറില്ലെന്നും പരാതി ഉയരുന്നുണ്ട്. ഓട മൂടണമെന്നും കൈവരിയും തെരുവ് വിളക്കം സ്ഥാപിക്കണമെന്നും പ്രദേശവാസികൾ ആവശ്യം ഉന്നയിക്കുന്നുണ്ട്.
Story Highlights :death by falling into open ditch- human rights commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here