Advertisement

സ്കോട്ട്‌ലൻഡ് പൊരുതിത്തോറ്റു; തിരിച്ചടി ഇന്ത്യക്ക്

November 3, 2021
Google News 2 minutes Read
newzealand won scotland t20

ടി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ സ്കോട്ട്‌ലൻഡിനെതിരെ ന്യൂസീലൻഡിനു ജയം. 16 റൺസിനാണ് കിവികൾ സ്കോട്ടിഷ് നിരയെ കീഴടക്കിയത്. ന്യൂസീലൻഡ് മുന്നോട്ടുവച്ച 173 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സ്കോട്ട്‌ലൻഡിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുക്കാനേ സാധിച്ചുള്ളൂ. ബാറ്റർമാർക്കെല്ലാം മികച്ച തുടക്കം കിട്ടിയെങ്കിലും വലിയ ഇന്നിംഗ്സ് കളിക്കാൻ കഴിഞ്ഞില്ല. 42 റൺസെടുത്ത മൈക്കൽ ലീസ്ക് ആണ് അവരുടെ ടോപ്പ് സ്കോറർ. ന്യൂസീലൻഡിനായി ഇഷ് സോധിയും ട്രെൻ്റ് ബോൾട്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. (newzealand won scotland t20)

കെയിൽ കോട്സറും ജോർജ് മുൺസിയും ചേർന്ന് മികച്ച തുടക്കമാണ് സ്കോട്ട്‌ലൻഡിനു നൽകിയത്. ആദ്യ ഓവറുകളിൽ തുടർ ബൗണ്ടറികൾ കണ്ടെത്തിയ സഖ്യം 21 റൺസിൻ്റെ കൂട്ടുകെട്ടിനു ശേഷം വേർപിരിഞ്ഞു. കോട്‌സറെ (17) പുറത്താക്കിയ ബോൾട്ട് ന്യൂസീലൻഡിന് ആദ്യ ബ്രേക്ക്‌ത്രൂ നൽകി. രണ്ടാം വിക്കറ്റിൽ ജോർജ് മുൺസി-മാത്യു ക്രോസ് സഖ്യം 45 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. മുൺസിയെ (22) പുറത്താക്കിയ ഇഷ് സോഷി ന്യൂസീലൻഡിന് വീണ്ടും ബ്രേക്ക്‌ത്രൂ നൽകി. ഏറെ വൈകാതെ മാത്യു ക്രോസ് (27) ടിം സൗത്തിക്ക് മുന്നിൽ വീണു.

നാലാം വിക്കറ്റിൽ കല്ലം മക്ലിയോഡും റിച്ചി ബെരിങ്ടണും ചേർന്ന കൂട്ടുകെട്ട് 26 റൺസ് കണ്ടെത്തി. എന്നൽ, മക്ലിയോഡിനെ (12) പുറത്താക്കിയ ബോൾട്ട് വീണ്ടും സ്കോട്ട്‌ലൻഡ് ഇന്നിംഗ്സിനു ബ്രേക്കിട്ടു. തൊട്ടുപിന്നാലെ ബെരിങ്ടണും (20) മടങ്ങി. സോധിക്കായിരുന്നു വിക്കറ്റ്. അവസാന ഓവറുകളിൽ തകർത്തടിച്ച മൈക്കൽ ലീസ്ക് സ്കോട്ട്‌ലൻഡിനു പ്രതീക്ഷ നൽകിയെങ്കിലും വിജയലക്ഷ്യം ഏറെ അകലെയായിരുന്നു. ലീസ്ക് (42), ഗ്രീവ്സ് (8) എന്നിവർ പുറത്താവാതെ നിന്നു.

ജയത്തോടെ ഗ്രൂപ്പ് രണ്ടിൽ രണ്ട് ജയത്തോടെ ന്യൂസീലൻഡ് മൂന്നാമതെത്തി. ഇതോടെ ഇന്ത്യയുടെ മുന്നോട്ടുള്ള യാത്ര കൂടുതൽ കഠിനമായി.

Story Highlights : newzealand won scotland t20 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here