Advertisement

വഞ്ചകന്‍, ഭീരു; അമരീന്ദര്‍ സിംഗിനെ അതിരൂക്ഷമായി വിമര്‍ശിച്ച് നവ്‌ജ്യോത് സിംഗ് സിദ്ദു

November 3, 2021
Google News 1 minute Read
sidhu against amarindhar singh

കോണ്‍ഗ്രസില്‍ നിന്നുള്ള രാജിക്കും പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിനും പിന്നാലെ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു. വഞ്ചകന്‍, ഭീരു എന്നാണ് ക്യാപ്റ്റനെ സിദ്ദു വിശേഷിപ്പിച്ചത്. ഭീരുത്വം കൊണ്ടാണ് തനിക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും സിദ്ദു കുറ്റപ്പെടുത്തി.

മന്ത്രിമാരടക്കം ഖനനവുമായി ബന്ധപ്പെട്ട് അഴിമതികള്‍ നടത്തിയെന്നും ഖജനാവ് കൊള്ളയടിച്ചെന്നും ക്യാപ്റ്റന്‍ ആരോപിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്നും കൊള്ള നടത്തിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും അതെല്ലാം അമരീന്ദര്‍ സിംഗിന്റെ ഭീരുത്വം കൊണ്ടാണെന്നും സിദ്ദു ആരോപിച്ചു.

‘ആരോപണങ്ങള്‍ നിരവധിയുണ്ടായിട്ടും ഒരു കൗണ്‍സിലര്‍ പോലും കോണ്‍ഗ്രസ് വിട്ടുപോയില്ല. അദ്ദേഹത്തിന്റെ ഭാര്യ പ്രിനീത് കൗര്‍ പോലും. അല്ലെങ്കില്‍ അദ്ദേഹത്തോട് ചോദിച്ചുനോക്കൂ’. സിദ്ദു പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രിയായിരുന്ന പ്രിനീത് കൗര്‍ നിലവില്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭാ എംപിയാണ്.

Read Also : അമരീന്ദർ സിംഗ് കോൺഗ്രസ് അംഗത്വം രാജിവച്ചു; പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടി പ്രഖ്യാപിച്ചു

പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവുമായി നാളുകളായി എതിര്‍ദിശയിലായിരുന്ന അമരീന്ദര്‍ സിംഗ് സെപ്തംബറിലാണ് പാര്‍ട്ടി വിട്ടത്. കഴിഞ്ഞ ദിവസം അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് അംഗത്വവും രാജിവച്ചിരുന്നു.രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറിയ ശേഷം പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടിയും അദ്ദേഹം പ്രഖ്യാപിച്ചു.

Story Highlights : sidhu against amarindhar singh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here