കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെടുത്തു

തൃശൂർ ആറാട്ടുപുഴ മന്ദാരംകടവിൽ കുളിക്കാനിറങ്ങിയ രണ്ടു ആൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെടുത്തു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആറാട്ടുപുഴ സ്വദേശി ഗൗതമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പതിനാല് വയസായിരുന്നു.
സുഹൃത്ത് ഷിജിനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. ഷിജിന് പതിനഞ്ച് വയസായിരുന്നു. ദുരന്തനിവാരണ സേനയും ഫയർഫോഴ്സും പൊലീസും ചേർന്നായിരുന്നു തെരച്ചിൽ. ഫുട്ബോൾ കളിച്ച ശേഷം മന്ദാരംകടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടികൾ.
Read Also: ഏഴ് ലോകാത്ഭുതങ്ങളിൽ ഒന്ന്; കെട്ടുകഥകൾ നിറഞ്ഞ നഗരത്തിന്റെ കഥ…
സ്ഥിരമായി ആളുകൾ കുളിക്കുന്ന കടവാണിത്. പക്ഷേ, പുഴയിൽ ചെളി കൂടിയതിനാൽ കാലുകൾ താഴ്ന്നതാകാമെന്ന് നാട്ടുകാർ പറഞ്ഞു. ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികളായിരുന്നു ഇരുവരും.
Story Highlights :children-fell-into-river-died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here