Advertisement

യൂണിയനുകളുടേത് കടുംപിടിത്തം; പണിമുടക്കിൽ നിന്ന് പിന്മാറണം; ആന്റണി രാജു

November 4, 2021
Google News 1 minute Read

കെഎസ്ആർടിസി തൊഴിലാളി യൂണിയനുകൾ പണിമുടക്കിൽ നിന്ന് പിന്മാറണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. യൂണിയനുകളുടേത് കടുംപിടിത്തമാണ്. തൊഴിലാളികൾ ആവശ്യപ്പെട്ടത് വലിയ ശമ്പള വർധന. അതിനാൽ തൊഴിലാളികളുടെ ആവശ്യം പരിശോധിക്കാൻ സമയം വേണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു.

എന്നാൽ സമരത്തിലേക്ക് പോകരുതെന്ന ഗതാഗത മന്ത്രിയുടെ അഭ്യർത്ഥന തൊഴിലാളി സംഘടനകൾ തള്ളി. സർക്കാർ തള്ളിവിട്ട സമരവുമായി മുന്നോട്ട് പോകുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. പത്ത് വർഷം മുൻപത്തെ ശമ്പള സ്കെയിലിലാണ് കെഎസ്ആർടിസി തൊഴിലാളികൾ ജോലി ചെയ്യുന്നത്. ഡിമാൻഡ് പരിശോധിക്കാൻ എട്ട് മാസം സമയം നൽകിയെന്നും തൊഴിലാളി സംഘടനകൾ വ്യക്തമാക്കി . തൊഴിലാളികളെ സർക്കാർ നിർബന്ധപൂർവം സമരത്തിലേക്ക് തള്ളിവിടുന്നതാണെന്ന് ബിഎംഎസും അഭിപ്രായപ്പെട്ടു.

Read Also: കെഎസ്ആർടിസി ശമ്പള പരിഷ്കരണം; മന്ത്രിതല ചർച്ച പരാജയം: പണിമുടക്കിൽ മാറ്റമില്ല

അതേസമയം ഇന്ന് അർദ്ധരാത്രി മുതലാണ് കെഎസ്ആർടിസി യൂണിയനുകൾ പണിമുടക്ക് തുടങ്ങുന്നത്. ശമ്പള പരിഷ്കരണത്തിൽ കൂടുതൽ ചർച്ചകൾ നടത്താൻ സർക്കാർ സാവകാശം തേടിയതോടെയാണ് പണിമുടക്കുമായി മുന്നോട്ട് പോകാൻ യൂണിയനുകൾ തീരുമാനച്ചത്. പണിമുടക്ക് ഒഴിവാക്കാനായി ഇന്നലെ ഗതാഗത മന്ത്രി വിളിച്ചു ചേർത്ത ചർച്ചയും പരാജയപ്പെട്ടിരുന്നു.

Story Highlights : minister antony raju on ksrtc-strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here