Advertisement

‘ദർശന’യ്ക്ക് ശേഷം ഹൃദയത്തിലെ വൈകാരിക രംഗം പുറത്ത്

November 5, 2021
Google News 1 minute Read

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ചെയ്യുന്ന ഹൃദയത്തിലെ ദർശന എന്ന ഗാനത്തിന് ഗംഭീര സ്വീകരണമാണ് ആരാധകർ നൽകിയത്. ദർശനയെ ഏറ്റെടുത്ത ആരാധകർക്കർക്കായി ഹൃദയം സിനിമയിലെ മറ്റൊരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ദർശനയും പ്രണവ് മോഹൻലാലും റെയിൽവേസ്റ്റേഷനിൽ നിൽക്കുന്ന രംഗമാണ് പുറത്തുവന്നത്. ഒരു റെയില്‍വേ പ്ലാറ്റ്‍ഫോമില്‍ വച്ചുള്ള വൈകാരിക രംഗമാണിത്. 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗമാണ് പുറത്തുവിട്ടത്.

സം​ഗീതത്തിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിൽ 15 പാട്ടുകളാണ് ഉള്ളത്. അരുൺ ആലാട്ടിന്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബാണ് സം​ഗീതം. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. അജു വർഗ്ഗീസ്, അരുൺ കുര്യൻ, ബൈജു സന്തോഷ്, വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റർടൈയ്മെന്റിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യനാണ് ചിത്രം നിർമ്മിക്കുന്നത്. വിനീത് ശ്രീനിവാസനാണ് സിനിമയുടെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ നിർവഹിക്കുന്നു.

Story Highlights : Pranav mohanlal’s hridayam movie scene

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here