Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (8-11-2021)

November 8, 2021
Google News 1 minute Read
todays headlines (8-11-2021)

ഇന്ധനവിലയ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം; പാലക്കാട്ടെ സംഘര്‍ഷം സ്വാഭാവികമെന്ന് കെപിസിസി അധ്യക്ഷന്‍

ഇന്ധനവില വര്‍ധനവിനെതിരായ കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം അവസാനിച്ചു. 11 മണിക്ക് ആരംഭിച്ച സമരം 15 മിനിറ്റ് നീണ്ടുനിന്നു.സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് സമരം.

.മുല്ലപ്പെരിയാര്‍ മരംമുറിക്കല്‍ നിയമസഭയില്‍; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്താന്‍ പ്രദേശത്തെ മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയ വിഷയം നിയമസഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കണമെന്നും ബേബി ഡാം പണിയണമെന്നുമുള്ള തമിഴ്‌നാടിന്റെ ആവശ്യത്തോട് സര്‍ക്കാര്‍ വഴങ്ങിക്കൊടുത്തുവെന്നാണ് പ്രതിപക്ഷ ആരോപണം.

മാവേലിക്കരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു; അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മാവേലിക്കരയില്‍ ഡിവൈഎഫ്‌ഐ-എസ്ഡിപിഐ സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു. മാവേലിക്കര മാങ്കാങ്കുഴി യൂണിറ്റ് സെക്രട്ടറി അരുണിനാണ് കുത്തേറ്റത്. 

മുല്ലപ്പെരിയാർ മരംമുറിയിൽ വിശദീകരണം തേടും; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായേക്കും

മുല്ലപ്പെരിയാറിലെ വിവാദ മരമുറി ഉത്തരവില്‍ വിശദീകരണം തേടാന്‍ സര്‍ക്കാര്‍. വനം – ജലവിഭവ സെക്രട്ടറിമാരിൽ നിന്നാണ് സർക്കാർ വിശദീകരണം തേടുക. സെക്രട്ടറിമാരുടെ യോഗം ചേരാനുണ്ടായ കാരണം വ്യക്തമാക്കാനാണ് നിര്‍ദേശം

വിജയ് സേതുപതിയെ ചവിട്ടിയാല്‍ പാരിതോഷികം; പ്രഖ്യാപനം ഹിന്ദു മക്കള്‍ കക്ഷിയുടേത്

നടന്‍ വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമക്കള്‍ കക്ഷി. സ്വാതന്ത്ര്യ സമര സേനാനി മുത്തുരാമ ലിംഗ തേവരെ അപമാനിച്ചെന്ന് ആരോപിച്ചാണ് ഹിന്ദു മക്കള്‍ കക്ഷി നടനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഒരു ചവിട്ടിന് 1,001 രൂപ നല്‍കുമെന്ന് ഹിന്ദു മക്കള്‍ കക്ഷി അര്‍ജുന്‍ സമ്പത്താണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഛത്തീസ്ഗഡില്‍ സിആര്‍പിഎഫ് ക്യാമ്പില്‍ വെടിവയ്പ്പ്; നാല് ജവാന്മാര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡില്‍ സിആര്‍പിഎഫ് ക്യാമ്പിലുണ്ടായ വെടിവയ്പ്പില്‍ നാല് ജവാന്മാര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ക്യാമ്പിലെ തന്നെ ഒരു സേനാംഗമാണ് വെടിയുതിര്‍ത്തത്.

മുല്ലപ്പെരിയാര്‍ മരംമുറിക്കലും ഇന്ധനവിലയും നിയമസഭയില്‍ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം

മുല്ലപ്പെരിയാറില്‍ നിന്ന് മരംമുറിക്കാനുള്ള ഉത്തരവും ഇന്ധന നികുതി കുറയ്ക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. 

Story Highlights : todays headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here