Advertisement

വാർത്താ വായന കുട്ടിക്കളിയല്ല; എന്നാൽ കുട്ടികൾക്കും വാർത്ത വായിക്കാൻ അവസരം

November 9, 2021
Google News 2 minutes Read
24 child news anchor

വാർത്താ വായന കുട്ടിക്കളിയല്ല, എന്നാൽ കുട്ടികൾക്കും വാർത്ത വായിക്കാം. വാർത്ത വായിക്കാൻ താത്പര്യമുള്ള കുട്ടികൾക്കായി അവസരമൊരുക്കുകയാണ് ജനകീയ വാർത്താ ചാനലായ ട്വന്റിഫോർ. ( 24 child news anchor )

വാർത്തയുടെ ലോകം കുട്ടികൾക്കും പരിചയപ്പെടുത്തുകയാണ് ട്വന്റിഫോർ ഇതിലൂടെ ലക്ഷ്യമിടുന്നത്. ക്യാമറയ്ക്ക് പിന്നിൽ നടക്കുന്നതും, ക്യാമറയ്ക്ക് മുന്നിലെ വാർത്താ വായനയുമെല്ലാം ഇതിലൂടെ കുട്ടികളെ പരിചയപ്പെടുത്തുന്നു. നിത്യജീവിതത്തിൽ തങ്ങൾക്ക് ചുറ്റും സംഭവിക്കുന്ന വാർത്തകൾ തുടർന്നും ശ്രദ്ധിക്കാനും അവ ആഴത്തിൽ വിശകലനം ചെയ്യാനും കുട്ടികളെ പ്രാപ്തരാക്കുക കൂടി ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നു.

നിങ്ങൾ ചെയ്യേണ്ടത് :

12 വയസ് വരെ പ്രായമുള്ള കുട്ടികൾക്കാണ് ട്വന്റിഫോർ അവസരം നൽകുന്നത്.

ട്വന്റിഫോറിൽ വാർത്ത വായിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ നിങ്ങൾക്ക് ഇഷ്ടമുള്ള വാർത്ത വായിച്ച് ഇത് ഷൂട്ട് ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യണം. വിഡിയോ ഷൂട്ട് ചെയ്യാൻ മറ്റൊരു വ്യക്തിയുടെ സഹായം തേടാം.

ഫേസ്ബുക്കിൽ ഈ വിഡിയോ പോസ്റ്റ് ചെയ്യുമ്പോൾ #24LittleStar എന്ന ഹാഷ്ടാഗും നിർബന്ധമായും ഒപ്പം ചേർക്കണം. നവംബർ 11 ആണ് അവസാന തിയതി.

Read Also : സമ്പാദ്യമെല്ലാം ഉപയോഗിച്ച് തന്റെ ഗ്രാമത്തിനായി വിദ്യാലയം പണിതു; രാജ്യം പത്മശ്രീ നൽകി ആദരിച്ച ഒരു സാധാരണക്കാരന്റെ വിജയ കഥ…

ഈ ഹാഷ്ടാഗുകൾക്കൊപ്പം പോസ്റ്റ് ചെയ്ത വിഡിയോകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ട്വന്റിഫോറിൽ വാർത്ത വായിക്കും.

സമയപരിധിക്ക് ശേഷം ലഭിക്കുന്ന എൻട്രികൾ സ്വീകരിക്കില്ല.

Story Highlights : 24 child news anchor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here