Advertisement

ബുംറയെ ടി-20 വൈസ് ക്യാപ്റ്റൻ ആക്കണം: സെവാഗ്

November 9, 2021
Google News 3 minutes Read
bumrah t20 captain Sehwag

ഇന്ത്യയുടെ ടി-20 വൈസ് ക്യാപ്റ്റനായി പേസർ ജസ്പ്രീത് ബുംറയെ പരിഗണിക്കണമെന്ന് മുൻ ദേശീയ താരം വീരേന്ദർ സെവാഗ്. മൂന്ന് ഫോർമാറ്റിലും കളിക്കുന്നയാളാവണം ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും. അതിനു പറ്റിയ ആൾ ബുംറ ആണെന്നും സെവാഗ് പറയുന്നു. നേരത്തെ, മുൻ താരം ആശിഷ് നെഹ്റ ബുംറയെ ടി-20 ക്യാപ്റ്റനാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. (bumrah t20 captain Sehwag)

“ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ആവേണ്ടത് മൂന്ന് ഫോർമറ്റിലും കളിക്കുന്ന താരങ്ങളാവണം. അപ്പോൾ ബുംറയെക്കാൾ നല്ല ഓപ്ഷനില്ല. ലോകേഷ് രാഹുലും ഋഷഭ് പന്തും ഉണ്ടെങ്കിലും അവർ മൂന്ന് ഫോർമാറ്റിലും ബുംറയെപ്പോലെ സ്ഥിരതയോടെ കളിക്കുമോ? ഇന്ത്യയെ നയിച്ച ഒരേയൊരു ഫാസ്റ്റ് ബൗളർ കപിൽ ദേവ് മാത്രമാണ്. ക്യാപ്റ്റനായ മറ്റൊരു ബൗളർ കുംബ്ലെയാണ്. നിലവിൽ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് പരിഗണിക്കാൻ പറ്റിയ മറ്റൊരു താരമില്ല.”- സെവാഗ് പറഞ്ഞു.

Read Also : ‘ബൗളർമാർ എന്തുകൊണ്ട് ക്യാപ്റ്റനായിക്കൂടാ?’; ബുംറയെ ടി-20 ക്യാപ്റ്റൻ ആക്കണമെന്ന് നെഹ്റ

രോഹിതിനു ശേഷം ഋഷഭ് പന്തിനെയും ലോകേഷ് രാഹുലിനെയുമൊക്കെയാണ് ആളുകൾ പറയുന്നതെന്നും ബൗളർമാർ ക്യാപ്റ്റനാവുന്നതിൽ എന്താണ് തെറ്റെന്നുമാണ് നെഹ്റ ചോദിച്ചത്. “രോഹിത് ശർമ്മയ്ക്ക് ശേഷം നമ്മൾ ലോകേഷ് രാഹുലിൻ്റെയും ഋഷഭ് പന്തിൻ്റെയുമൊക്കെ പേരുകൾ കേൾക്കുന്നു. പന്ത് ലോകം മുഴുവൻ സഞ്ചരിച്ചയാളാണ്. പക്ഷേ, ടീമിൽ നിന്ന് മാറ്റിനിർത്തപ്പെട്ടിട്ടുണ്ട്. മായങ്ക് അഗർവാളിനു പരുക്കേറ്റതിനാലാണ് രാഹുൽ ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. ബുംറയും ഒരു സാധ്യതയാണ്. മികച്ച താരമാണ്. എല്ലായ്പ്പോഴും എല്ലാ ഫോർമാറ്റിലും ടീമിൽ സ്ഥാനം ഉറപ്പുള്ള ആളാണ്. ബൗളർമാർ ക്യാപ്റ്റനാവരുതെന്ന് എവിടെയും എഴുതിവച്ചിട്ടില്ല.”- നെഹ്റ പറഞ്ഞു.

അതേസമയം, തനിക്ക് ശേഷം ഇന്ത്യയുടെ ടി-20 ക്യാപ്റ്റനാവുക രോഹിത് ശർമ്മ തന്നെയെന്ന സൂചനയുമായി വിരാട് കോലി രംഗത്തെത്തിയിരുന്നു. ഇന്നലെ നമീബിയക്കെതിരെ നടന്ന ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിലെ ടോസിനിടെയാണ് കോലി നിർണായക വെളിപ്പെടുത്തൽ നടത്തിയത്. കോലിക്ക് ശേഷം രോഹിത് തന്നെയാവും ക്യാപ്റ്റനെന്ന് ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും ഇതിൽ ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിരുന്നില്ല. എന്നാൽ, ഇപ്പോൾ കോലിയുടെ വെളിപ്പെടുത്തലോടെ ഇത് ഉറപ്പിക്കാമെന്നാണ് സൂചന. ഈ മാസം 17ന് ആരംഭിക്കുന്ന ന്യൂസീലൻഡ് പരമ്പരയോടെ രോഹിത് ഇന്ത്യൻ ടീമിൻ്റെ നായകസ്ഥാനം ഏറ്റെടുത്തേക്കും.

Story Highlights : jasprit bumrah t20 captain Virender Sehwag

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here