Advertisement

വാഹനാപകടത്തിൽ മുൻ മിസ് കേരള ഉൾപ്പെടെ 3 പേർ മരിച്ച കേസ്;ഹാർഡ് ഡിസ്‌ക് കണ്ടെത്താനായില്ല

November 10, 2021
Google News 1 minute Read

വാഹനാപകടത്തിൽ മുൻ മിസ് കേരള ഉൾപ്പെടെ 3 പേർ മരിച്ച കേസുമായി ബന്ധപ്പെട്ട ഹാർഡ് ഡിസ്‌ക് പൊലീസിന് കണ്ടെത്താനായില്ല. മുൻ മിസ് കേരള അൻസി കബീറും സുഹൃത്തുക്കളും പങ്കെടുത്ത ,ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ഡി ജെ പാർട്ടിയുടെ ദൃശ്യങ്ങൾ പൊലീസ് പരിശോധനയിൽ ലഭ്യമായില്ല. ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടരുമെന്ന് പൊലീസ് അറിയിച്ചു. തുടർനടപടി ആലോചിച്ച് തീരുമാനിക്കാനാണ് നീക്കം.ഇന്നലെ പിടിച്ചെടുത്ത ഹാർഡ് ഡിസ്‌കിൽ ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ല.

Read Also : സമ്പാദ്യമെല്ലാം ഉപയോഗിച്ച് തന്റെ ഗ്രാമത്തിനായി വിദ്യാലയം പണിതു; രാജ്യം പത്മശ്രീ നൽകി ആദരിച്ച ഒരു സാധാരണക്കാരന്റെ വിജയ കഥ…

നമ്പർ 18 ഹോട്ടലിൽ ഇന്ന് ഉച്ചയോടെയാണ് പൊലീസ് വീണ്ടും പരിശോധന നടത്തിയത്. ഇന്നലെയും ഹോട്ടലിൽ പരിശോധന നടത്തിയെങ്കിലും ഡിജെ പാർട്ടിയുടെ ദൃശ്യം കണ്ടെത്താനായിരുന്നില്ല. അപകടം നടന്നതിൻറെ പിറ്റേന്ന് ഹാർഡ് ഡിസ്ക്ക് ഹോട്ടലുകാർ മാറ്റിയെന്നാണ് സംശയം. പൊലീസിന് കൈമാറിയ ഡിവിആറിൽ പാർട്ടി ഹാളിലെ ദൃശ്യങ്ങളില്ല. ഇതോടെയാണ് ഹാർഡ് ഡിസ്ക്കിനായി വീണ്ടും പരിശോധന നടത്തിയത്. ഇന്നലെ ഹാ‍ർഡ് ഡിസ്ക്കിൻറെ പാസ് വേഡ് അറിയില്ലെന്നായിരുന്നു ജീവനക്കാർ പറഞ്ഞത്.

Story Highlights :police-did-not-get-the-footage-of-the-dj-party-ath-the-18-hotel-fort-cochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here