ഖുര്‍ആന്‍റെ ഇംഗ്ലീഷ് പരിഭാഷ മാത്യു ഹെയ്ഡന് സമ്മാനിച്ച് റിസ്‌വാന്‍; മറക്കാനാവാത്ത നിമിഷമെന്ന് ഓസീസ് ഇതിഹാസം

ട്വന്റി-20 ലോകകപ്പിൽ പാകിസ്താൻ ടീം കളിക്കുന്നത് ഓസ്‌ട്രേലിയയുടെ മുൻ താരം മാത്യു ഹെയ്ഡന്റെ പരിശീലനത്തിലാണ്. യുഎഇയിൽ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിൽ ടീമിന്റെ മികച്ച പ്രകടനത്തിൽ ഭാഗമായതിന്റെ സന്തോഷത്തിലാണ് ഹെയ്ഡനുള്ളത്.
ഇതിന് പിന്നാലെ പാക് ടീമംഗങ്ങളുടെ ആത്മീയതയെ കുറിച്ച് പറയുകയാണ് ഹെയ്ഡൻ. പാക് താരം മുഹമ്മദ് റിസ്‌വാൻ ഖുർആൻറെ ഇംഗ്ലീഷ് പരിഭാഷ തനിക്ക് സമ്മാനം നൽകിയെന്നും ആ നിമിഷം ഒരിക്കലും മറക്കില്ലെന്നും ഹെയ്ഡൻ പറയുന്നു.
Read Also : മുപ്പത് വർഷം കൊണ്ട് നിർമ്മിക്കാവുന്ന കാടുകളോ? അറിയാം മിയാവാക്കി കാടുകളുടെ കുറിച്ച്…
ഓസീസ് മാധ്യമമായ ‘ന്യൂസ് കോർപ് ഓസ്‌ട്രേലിയ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് മാത്യു ഹെയ്ഡൻ പാക് ടീമിലെ അനുഭവങ്ങൾ പങ്കുവച്ചത്. പാകിസ്താന്റെ പുത്തൻ താരോദയമായ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ തനിക്ക് ഖുർആന്റെ ഒരു ഇംഗ്ലീഷ് പരിഭാഷ സമ്മാനിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ആ നിമിഷം തനിക്ക് ഒരിക്കലും മറക്കാനാകില്ലെന്നും ഹെയ്ഡൻ പറയുന്നു.
”അതൊരു മനോഹര നിമിഷമായിരുന്നു. ഒരിക്കലുമത് മറക്കാനാകില്ല. ഒരു ക്രിസ്ത്യാനിയാണെങ്കിലും ഇസ്‍ലാമിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു. ഒരാൾ ക്രിസ്തുവിനെയും മറ്റൊരാൾ മുഹമ്മദിനെയുമാണ് പിന്തുടരുന്നത്. ഒരർത്ഥത്തിൽ പറഞ്ഞാൽ ഒരിക്കലും പരസ്പരം കണ്ടുമുട്ടേണ്ടതില്ലാത്തവർ. എന്നാൽ, അവൻ എനിക്ക് ഖുർആന്റെ ഒരു ഇംഗ്ലീഷ് പതിപ്പ് സമ്മാനിച്ചു”- അഭിമുഖത്തിൽ ഹെയ്ഡൻ പറയുന്നു.
അരമണിക്കൂറോളം ഒപ്പമിരുന്ന് സംസാരിച്ചു ഞങ്ങൾ. ദിവസവും ഖുർആനിൽനിന്ന് ചെറിയ ഭാഗങ്ങൾ വായിക്കുന്നുണ്ട് ഇപ്പോൾ. തനിക്ക് ഏറ്റവും പ്രിയപ്പട്ടവരിൽ ഒരാളാണ് റിസ്സി(റിസ്‌വാൻ). അത്രയും മികച്ചൊരു മനുഷ്യനാണവനെന്നും മാത്യു ഹെയ്ഡൻ അഭിപ്രായപ്പെട്ടു.
Story Highlights : rizwan-presented-me-with-english-quran-to-mathew hayden-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here