Advertisement

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ 118 തസ്തികകൾ സൃഷ്ടിച്ചു

November 10, 2021
Google News 1 minute Read
sree narayana guru open university

കേരളത്തിലെ പതിനഞ്ചാമത് സർവകലാശാലയായ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ 118 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

56 അക്കാദമിക് തസ്തികകളും 62 നോൺ അക്കാദമിക് തസ്തികകളുമാണ് ആദ്യഘട്ടത്തിൽ സൃഷ്ടിക്കുക. ഇതോടു കൂടി കൊല്ലം ആസ്ഥാനമായ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ അക്കാദമിക് പ്രവർത്തനങ്ങൾക്ക് തുടക്കമാവുകയാണ്.

Read Also : പാര്‍ട്ടി മുഖപത്രത്തെ വിമര്‍ശിച്ചു; കെ. കെ ശിവരാമന് കാരണം കാണിക്കല്‍ നോട്ടിസ്

കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് വലിയ വിപ്ലവമാകും സർവ്വകലാശാല സജ്ജമാകുന്നതിലൂടെ സംഭവിക്കുക. വിദൂര വിദ്യാഭ്യാസ കോഴ്‌സുകളും ഓൺലൈൻ കോഴ്‌സുകളും പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ സാധ്യതകളുടെ പുതിയ വാതായനം തുറക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story Highlights : sree narayana guru open university

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here