Advertisement

ഡോ.കഫീൽ ഖാനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

November 11, 2021
Google News 1 minute Read
kafeel khan terminated

2017 ലെ ഗോരഖ്പൂർ ശിശുമരണവുമായി ബന്ധപ്പെട്ട് ഡോ.കഫീൽ ഖാനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ബിആർഡി മെഡിക്കൽ കോളജിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് ഉത്തർപ്രദേശ് സർക്കാർ കഫീൽ ഖാനെതിരെ നടപടിയെടുത്തത്. ( kafeel khan terminated )

2017 മുതൽ കഫീൽ ഖാൻ സസ്‌പെൻഷനിൽ ആയിരുന്നു. സസ്‌പെൻഷനെതിരെ നാല് വർഷമായി നിയമപോരാട്ടം തുടരുന്നതിനിടെയാണ് സർക്കാർ നടപടി. 2017 ൽ ഡോക്ടർക്കെതിരായ യുപി സർക്കാർ നടപടി ഏറെ വിവാദമായിരുന്നു.

Read Also : ‘അഞ്ച് ദിവസം ഭക്ഷണം തന്നില്ല,മാനസിക പീഡനം വേറെയും’; എട്ട് മാസത്തെ പീഡനം വിവരിച്ച് ഡോ.കഫീൽ ഖാൻ

2017 ഓഗസ്റ്റിൽ നിരവധി കുട്ടികളാണ് ഗോരഖ്പൂരിൽ മരണപ്പെട്ടത്. ഓക്‌സിജൻ വിതരണത്തിലുണ്ടായ പ്രശ്‌നങ്ങളാണ് മരണകാരണമെന്ന ആരോപണം ഉയർന്നിരുന്നു. സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് കുട്ടികളുടെ വാർഡിലെ ഡോക്ടറായ കഫീൽ ഖാനെ സസ്‌പെൻഡ് ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ കഫീൽ ഖാന് ക്ലീൻ ചിറ്റ് നൽകി. കഫീൽ ഖാന്റെ ഭാഗത്ത് നിന്ന് അഴിമതിയോ കൃത്യവിലോപമോ ഉണ്ടായിട്ടില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥനായ ഹിമാൻഷു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഫീൽ ഖാനെതിരായ ആരോപണം അന്വേഷിച്ചത്. തുടർന്ന് 2019 ഏപ്രിലിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. അതിനിടെ കഫീൽ ഖാന് ക്ലീൻ ചിറ്റ് നൽകിയില്ലെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് സർക്കാരും രംഗത്തെത്തിയിരുന്നു.

Story Highlights : kafeel khan terminated

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here