Advertisement

മലപ്പുറത്ത് 300 രൂപയുടെ പെട്രോൾ സൗജന്യമായി ലഭിക്കും; നിയമം പാലിച്ച് വണ്ടി ഓടിച്ചാൽ മതി !

November 11, 2021
Google News 2 minutes Read
malappuram free petrol distribution

നിയമം ലംഘിച്ചാൽ പിഴ ലഭിക്കും. നിയമം പാലിച്ചാലോ ? മലപ്പുറത്ത് ആണെങ്കിൽ 300 രൂപയുടെ പെട്രോളും ലഭിക്കും. മലപ്പുറത്ത് സൗജന്യ പെട്രോൾ വിതരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം. ( malappuram free petrol distribution ).

നിയമം പാലിച്ച് വാഹന യാത്ര നാടത്തുന്നവർക്കാണ് ട്രാഫിക് ബോധവൽക്കരണത്തിന്റെ ഭാഗമായി സൗജന്യ ഇന്ധന വിതരണം നടത്തിയത്. 300 രൂപയുടെ ഇന്ധനമാണ് സമ്മനമായി നൽകിയത്.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചതോടെ ആശങ്കയോടെയാണ് പലരും വാഹനങ്ങൾ നിർത്തിയത്. കാര്യമറിഞ്ഞപ്പോൾ ആശങ്ക സന്തോഷത്തിന് വഴിമാറി. ഇന്ധന വില കുതിച്ചുയരുന്ന കാലത്തെ മോട്ടോർ വാഹന വകുപ്പിന്റെ സമ്മാനത്തിൽ യാത്രക്കാരും ഡബിൾ ഹാപ്പി.

Read Also : ഇത് ഡൽഹിക്കാരുടെ പ്രിയപ്പെട്ട “ഓംലെറ്റ് അങ്കിൾ”….

ഇന്ധന കൂപ്പൺ ആണ് മോട്ടോർ വാഹന വകുപ്പ് സൗജന്യമായി നൽകുന്നത്. മുന്നൂറ് രൂപയുടെ ഈ കൂപ്പൺ ഉപയോഗിച്ച് ഇന്ത്യൻ ാേയിൽ പെട്രോൾ പമ്പിൽ പോയി ഇന്ധനം നിറയ്ക്കാം. അഞ്ഞൂറോളം പേർക്കാണ് ഈ സമ്മാനം ഇന്ന് ലഭിച്ചത്.

മോട്ടോർ വാഹന വകുപ്പും മലപ്പുറം ഇൻഡ്യൻ ഓയിൽ കോർപ്പറേഷനും സംയുക്തമായാണ് ഇന്ധന കൂപ്പൺ സമ്മാനമായി നൽകുന്നത്. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബോധവൽക്കരണ ക്യാമ്പയിൻ തുടരാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.

Story Highlights : malappuram free petrol distribution

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here