Advertisement

കിവീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നൊഴിവാക്കിയ ഹനുമാ വിഹാരി ഇന്ത്യൻ എ ടീമിൽ

November 12, 2021
Google News 1 minute Read

ഇന്ത്യൻ ടീമിന്റെ മധ്യനിര ബാറ്റ്സ്മാൻ ഹനുമാ വിഹാരിയെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ എ ടീമിൽ ഉൾപ്പെടുത്തി സെലക്ഷൻ കമ്മിറ്റി.ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഒഴിവാക്കിയ സാഹചര്യത്തിലായിരുന്നു ഈ തീരുമാനം.

അടുത്ത മാസം ഇന്ത്യൻ സീനിയർ ടീം ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര കളിക്കാൻ പോകുന്നതിനാൽ മധ്യനിരയിൽ വിഹാരിയുടെ സാന്നിധ്യം അനിവാര്യമാകുമെന്ന് കണക്കിലെടുത്താണ് ഒടുവിൽ എ ടീമിൽ ഉൾപ്പെടുത്തിയത്. ഇന്ത്യൻ ടീം മാനേജ്മെൻറിൻറെ നിർദേശത്തെ തുടർന്നാണ് വിഹാരിയെ സെലക്ഷൻ കമ്മിറ്റി എ ടീമിലുൾപ്പെടുത്താൻ തയാറായത് എന്നാണ് സൂചന.

Read Also : “ഇത് ആർക്കും സംഭവിക്കാവുന്ന അവസ്ഥ”; വിഷാദകാലത്തെ അനുഭവം പങ്കുവെച്ച് അമേരിക്കൻ മോഡൽ…

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സിഡ്നി ടെസ്റ്റിലാണ് വിഹാരി അവസാനമായി ഇന്ത്യക്കായി ടെസ്റ്റിൽ കളിച്ചത്. പേശിവലിവിനെത്തുടർന്ന് ബുദ്ധിമുട്ടിയിട്ടും വിഹാരിയുടെയും അശ്വിൻറെയും ബാറ്റിംഗ് മികവിൽ സിഡ്നി ടെസ്റ്റിൽ ഇന്ത്യ വീരോചിത സമനില സ്വന്തമാക്കിയിരുന്നു. പ്രിയങ്ക് പഞ്ചാൽ ക്യാപ്റ്റനായ എ ടീമിലും വിഹാരിക്ക് ഇടമുണ്ടായിരുന്നില്ല.

Story Highlights : ind-vs-nz-hanuma-vihari-added-to-india-a-squad-for-tour-of-sa-tour

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here