മഹാരാഷ്ട്രയില്‍ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു

മഹാരാഷ്ട്രയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് വനിതകളുള്‍പ്പെടെ അഞ്ച് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. മഹാരാഷ്ട്ര ഗാഡ്ചിരോലി ജില്ലയില്‍ ഗാരാബട്ടി വനമേഖലയില്‍ ധനോരയിലാണ് ഏറ്റുമുട്ടലുണ്ടായത്. ആയുധങ്ങളും വെടിക്കോപ്പുകളും പ്രദേശത്തുനിന്ന് പൊലീസ് കണ്ടെടുത്തു.
ഇന്നുരാവിലെ തുടങ്ങിയ ഏറ്റുമുട്ടല്‍ മണിക്കൂറുകള്‍ നീണ്ടുനിന്നു. മുംബൈയില്‍ നിന്നും 920 കിലോമീറ്റര്‍ അകലെയാണ് ധനോര. മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചിലിനിടെ പൊലീസിനുനേരെ അക്രമകാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് എസ്പി അംഗിത് ഗോയല്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസിന്റെ പ്രത്യാക്രമണത്തിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. പന്ത്രണ്ടോളം മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായും പൊലീസ് അറിയിച്ചു.
Read Also :മണിപ്പൂര്‍ ഭീകരാക്രമണം;ഭീകരര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പ്രതിരോധമന്ത്രി
Story Highlights : maoist killed in maharashtra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here