Advertisement

കളമശ്ശേരിയിൽ മണ്ണിടിച്ചിൽ; മണ്ണിനടിയിൽ കുടുങ്ങിയ ഡ്രൈവർ മരിച്ചു

November 14, 2021
Google News 1 minute Read
kalamassery landslide one dead

എറണാകുളം കളമശ്ശേരിയിൽ മണ്ണിടിച്ചിലിൽ ഒരു മരണം. തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശി തങ്കരാജാണ് മരിച്ചത്. 72 വയസായിരുന്നു.

ഇന്ന് രാവിലെയാണ് കളമശ്ശേരി അപ്പോളോ ടയേഴ്‌സിന് മുന്നിലാണ് അപകടം സംഭവിച്ചത്. മണ്ണിടിച്ചിലിൽ ലോറി ഡ്രൈവറായ തങ്കരാജ് കുടുങ്ങുകയായിരുന്നു. മണ്ണിടിച്ചിലിൽ വലിയ കല്ല് തങ്കരാജിന്റെ ദേഹത്തേക്ക് വന്ന് പതിക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്‌സുമെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. തുടർന്ന് തങ്കരാജനെ പുറത്തെടുത്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : കനത്ത മഴയും മണ്ണിടിച്ചിലും; വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

തങ്കരാജന്റെ മൃതദേഹം കളമശേറി മെഡിക്കൽ കോളജിലേക്ക് മാറ്റി.

Stroy Highlights: kalamassery landslide one dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here