മാവോയിസ്റ്റ് ഏറ്റുമുട്ടൽ: നാല് സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം

മഹാരാഷ്ട്രയിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ ചത്തീസ്ഗഢ്, തെലുങ്കാന, ഒഡീഷ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി.
ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ,പ്രശ്‌നബാധിത പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന പൊലീസ് സ്റ്റേഷനുകൾ എന്നിവക്ക് സുരക്ഷ വർധിപ്പിച്ചു. അതിർത്തികളിൽ വാഹന പരിശോധന കർശനമാക്കി. മഹാരാഷ്ട്രയിൽ ഗാഡ്ചിരോലി ജില്ലയിലെ ഗ്യാരബട്ടിയിൽ ഇന്നലെ 26 മാവോയിസ്റ്റുകളെയാണ് സുരക്ഷ സേന വധിച്ചത്. കൊല്ലപ്പെട്ടവരിൽ ഭീമ കൊറേഗാവ് കേസിലെ പ്രതിയായ മിലിന്ദ് തെൽതുംബ്‌ഡെയും ഉൾപ്പെടുന്നതായാണ് വിവരം. എൻ.ഐ.എ, പുണെ പൊലീസ് എന്നിവർ അന്വേഷിക്കുന്ന ആളാണ് മിലിന്ദ്. സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗമാണ് മിലിംഗ്.
Read Also : പൊലീസിന് വിവരം നൽകിയെന്ന് സംശയം; മധ്യപ്രദേശിൽ മാവോയിസ്റ്റ് രണ്ട് പേരെ കൊലപ്പെടുത്തി
ഛത്തീസ്ഗഡിൽ നിന്ന് ഗ്യാരബട്ടി മേഖലയിലേക്ക് മാവോയിസ്റ്റുകൾ നീങ്ങുന്നതായ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
Stroy Highlights: Maoist attack alert in 4 states
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here