Advertisement

‘മറുനാടൻ മലയാളി’ അപകീർത്തിപെടുത്തുന്നു; പരാതി നൽകി ടിഎൻ പ്രതാപൻ എംപി

November 14, 2021
Google News 2 minutes Read
tn prathapan against marunadan malayali

മറുനാടൻ മലയാളി എന്ന ഓൺലൈൻ ചാനൽ വ്യാജ പ്രചരണത്തിലൂടെ തന്നെ അപകീർത്തിപെടുത്തുന്നുവെന്ന് ടിഎൻ പ്രതാപൻ എംപി. മുഖ്യമന്ത്രിക്കും ഡിജിപിക്കും എംപി പരാതി നൽകി. ഓൺലൈൻ മാധ്യമത്തിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ എംപി ആവശ്യപ്പെട്ടു. ( tn prathapan against marunadan malayali )

നവംബറിൽ ഷാർജയിൽ വച്ച് നടന്ന വിവിധ പരിപാടികൾക്ക് ശേഷം പങ്കെടുത്ത വിരുന്നുനിടെയുള്ള ചിത്രങ്ങൾ ദുരുപയോഗം ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപെടുത്തുന്നു വെന്നാണ് ടിഎൻ പ്രതാപൻ എംപിയുടെ പരാതി. തന്നെ ഭീഷണി പെടുത്താൻ ലക്ഷ്യമിട്ട് ഒരു ഓൺലൈൻ മാധ്യമം ദൃശ്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു. ഇതിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതായും എംപി പറഞ്ഞു.

Read Also : ദീപാ നിശാന്തിന്റെ പരാതിയിൽ മറുനാടൻ മലയാളിക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

ഇതിന് പിന്നിൽ മാറ്റാരെങ്കിലും ഉള്ളതായി സംശയിക്കുന്നുവെന്നും അപകീർത്തിപ്പെടുത്തുന്ന തെറ്റായ വാർത്തകൾക്കെതിരെ ഏതറ്റംവരെയും പോകുമെന്നും ടിഎൻ പ്രതാപൻ എംപി കൂട്ടിച്ചേർത്തു.

Stroy Highlights: tn prathapan against marunadan malayali

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here