ഇന്നത്തെ പ്രധാന വാർത്തകൾ (15-11-2021)

റെക്കോഡ് മഴ വർഷമായി 2021; സംസ്ഥാനത്ത് സർവകാല റെക്കോഡ് മറി കടന്ന് തുലാവർഷം ( nov 15 news round up )
സംസ്ഥാനത്ത് ഇതുവരെ ലഭിച്ച മഴ സർവകാല റെക്കോഡ് മറി കടന്നു. ഒക്ടോബർ 1 മുതൽ നവംബർ 15വരെ കേരളത്തിൽ ഇതുവരെ ലഭിച്ചത് 833.8 മില്ലി മീറ്റർ മഴ.
മുല്ലപ്പെരിയാറിലെ വിവാദ മരംമുറിക്കലിൽ സർക്കാർ വാദം ശരിവച്ച് വനം പ്രിൻസിപ്പൽ സെക്രട്ടറിയുടെ വിശദീകരണം. വിവാദ ഉത്തരവ് സർക്കാർ അറിഞ്ഞിട്ടില്ലെന്നും വനം ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നുമാണ് വിശദീകരണം. പ്രിൻസിപ്പൽ സെക്രട്ടറിയുടെ വിശദീകരണം ട്വന്റിഫോറിന് ലഭിച്ചു.
മുല്ലപ്പെരിയാർ ഡാമിലും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുന്നു. മുല്ലപ്പെരിയാർ ഡാമിലെ നിലവിലെ ജലനിരപ്പ് 140. 35 അടിയാണ്. സെക്കൻഡിൽ ഡാമിലേക്ക് ഒഴുകിയെത്തുന്നത് 2,300 ഘനയടി വെള്ളമാണ്. തമിഴ്‌നാട് 2,300ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. ഷട്ടർ തുറന്നിട്ടും ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുകയാണ്. 2,399.10 അടിയാണ് നിലവിലെ ജലനിരപ്പ്. ഒരു ഷട്ടർ 40 സെ.മി ഉയർത്തി 40,000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
കരുവന്നൂർ തട്ടിപ്പ് കേസ്: പ്രതിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് മന്ത്രി ഡോ. ആർ ബിന്ദു
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് മന്ത്രി ഡോ. ആർ ബിന്ദു. തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന പ്രതി അമ്പിളി മഹേഷിന്റെ മകളുടെ വിവാഹ ചടങ്ങിലാണ് മന്ത്രി പങ്കെടുത്തത്. കഴിഞ്ഞ മാസം 24 ന് ഇരിങ്ങാലക്കുടയിൽ വച്ചായിരുന്നു വിവാഹം നടന്നത്.
അന്തരീക്ഷ മലിനീകരണം രൂക്ഷം; രാജ്യതലസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്താൻ തയാറെന്ന് ഡൽഹി സർക്കാർ
രാജ്യതലസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്താൻ തയാറെന്ന് സുപ്രിംകോടതിയിൽ ഡൽഹി സർക്കാർ. ഡൽഹി സർക്കാരിന്റെ നിലപാട് അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ. വായുമലിനീകരണം നിയന്ത്രിക്കുന്നതിന് ആവശ്യമെങ്കില്‍ ഡല്‍ഹിയില്‍ രണ്ടുദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് സുപ്രിം കോടതി അറിയിച്ചിരുന്നു.
Stroy Highlights: nov 15 news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here