Advertisement

ആളു മാറി ബാങ്ക് ജീവനക്കാരിയെ ആക്രമിച്ചു; യുവാവ് കസ്റ്റഡിയിൽ

November 15, 2021
Google News 1 minute Read

കോഴിക്കോട് നന്മണ്ടയിൽ ബാങ്ക് ജീവനക്കാരിക്ക് വെട്ടേറ്റു. നന്മണ്ട സഹകരണ റൂറൽ ബാങ്ക് ജീവനക്കാരിക്കാണ് വെട്ടേറ്റത്. ഇവരെ ആക്രമിച്ച നന്മണ്ട സ്വദേശി ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നന്മണ്ട സഹകരണ ബാങ്കിൽ വെച്ച് ഉച്ചയോടെയാണ് സംഭവമുണ്ടായത്. പരുക്കേറ്റ ജീവനക്കാരിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു.

ആളുമാറിയാണ് ആക്രമണം നടത്തിയതെന്ന് സംശയമുണ്ട്. മുൻ ഭാര്യയെ ആക്രമിക്കാനാണ് പ്രതി ബാങ്കിലെത്തിയതെനാണ് സൂചന. ഇയാളുടെ മുൻ ഭാര്യ ബാങ്കിൽ ജീവനക്കാരിയാണെന്നും ബിജു മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Read Also : മാധ്യമപ്രവർത്തകർക്കുനേരെ ആക്രമണം: 20 കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

Stroy Highlights: The bank employee attacked

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here