Advertisement

ഒടുവിൽ ലക്ഷ്മൺ വഴങ്ങി; എൻസിഎ തലവനായി ഉടൻ ചുമതല ഏറ്റെടുക്കുമെന്ന് സൂചന

November 15, 2021
Google News 2 minutes Read
vvs laxman nca chief

ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി മുൻ ദേശീയ താരം വിവിഎസ് ലക്ഷ്മൺ ഉടൻ ചുമതല ഏറ്റെടുക്കുമെന്ന് സൂചന. നേരത്തെ എൻസിഎ തലവനായിരുന്ന രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലക സ്ഥാനം ഏറ്റെടുത്തതോടെയാണ് ദ്രാവിഡിനൊപ്പം ഒട്ടേറെ ഗംഭീര പ്രകടനങ്ങൾ കാഴ്ചവച്ച ലക്ഷ്മണെ പകരക്കാരനായി ബിസിസിഐ നിയമിച്ചത്. ആദ്യ ഘട്ടത്തിൽ ലക്ഷ്മൺ ബിസിസിഐയുടെ ആവശ്യത്തോട് മുഖം തിരിച്ചെങ്കിലും പിന്നീട് താരം സമ്മതിക്കുകയായിരുന്നു. (vvs laxman nca chief)

ഇന്ത്യ എയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു ശേഷം ലക്ഷ്മൺ സ്ഥാനമേറ്റെടുക്കും എന്നാണ് വിവരം. ദ്രാവിഡും ലക്ഷ്മണും തമ്മിലുള്ള അടുത്ത ബന്ധവും ഇരുവരുമായി ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിക്കുള്ള ബന്ധവും തീരുമാനത്തിൽ നിർണായകമായി. എൻസിഎ, ബിസിസിഐ, ഇന്ത്യൻ ടീം എന്നീ ഘടകങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുക എന്നതാണ് ലക്ഷ്യം. നിലവിൽ സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ബാറ്റിംഗ് ഉപദേശകനാണ് ലക്ഷ്മൺ. എൻസിഎ തലവൻ ആകുന്നതോടെ താരം സ്ഥാനമൊഴിയും.

Read Also : പരസ് മാംബ്രെ തന്നെ ബൗളിംഗ് പരിശീലകൻ; ടി ദിലീപ് ഫീൽഡിംഗ് പരിശീലകനാവും

അതേസമയം, എൻസിഎയിൽ ബൗളിംഗ് പരിശീലകനായിരുന്ന പരസ് മാംബ്രെ തന്നെ ഇന്ത്യൻ ടീമിൻ്റെയും ബൗളിംഗ് പരിശീലകനാവുമെന്ന് സൂചന. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ദ്രാവിഡിനൊപ്പം പ്രവർത്തിച്ചയാളാണ് മാംബ്രെ. അതുകൊണ്ട് തന്നെ മാംബ്രെ ദ്രാവിഡിനൊപ്പം ദേശീയ ടീമിലേക്കും എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ. ഭരത് അരുണിൻ്റെ കാലാവധി തീർന്നതോടെയാണ് മാംബ്രെ എത്തുന്നത്.

അതേസമയം, ആർ ശ്രീധറിനു പകരം ടി ദിലീപ് ഫീൽഡിംഗ് പരിശീലകനാവുമെന്നും വിവരമുണ്ട്. ഇന്ത്യ എ, ഹൈദരാബാദ് ടീമുകൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ളയാളാണ് ദിലീപ്. ഇരുവരെയും നിയമിക്കുന്നതിൽ ദ്രാവിഡിൻ്റെ അഭിപ്രായം നിർണായകമായി എന്നാണ് റിപ്പോർട്ട്. ഇക്കൊല്ലം നടന്ന ശ്രീലങ്കൻ പര്യടനത്തിൽ ദ്രാവിഡ്, മാംബ്രെ, ദിലീപ് സംഘമാണ് ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ചത്.

ഈ മാസം 17 മുതലാണ് ന്യൂസീലൻഡിൻ്റെ ഇന്ത്യൻ പര്യടനം. 3 ടി-20കളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് പരമ്പരയിൽ ഉള്ളത്. 17, 19, 21 തീയതികളാണ് ടി-20 മത്സരങ്ങൾ. 25 മുതൽ 28 വരെ ആദ്യ ടെസ്റ്റും ഡിസംബർ 3 മുതൽ 7 വരെ രണ്ടാം ടെസ്റ്റും നടക്കും.

Stroy Highlights: vvs laxman nca chief

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here