Advertisement

വായു മലിനീകരണത്തിന് കർഷകരെ കുറ്റപ്പെടുത്തേണ്ടതില്ല: രാകേഷ് ടികായിത്

November 16, 2021
Google News 0 minutes Read

രാജ്യ തലസ്ഥാനത്തെ വായു മലിനീകരണത്തിന് കർഷകരെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായിത്. വായു മലിനീകരണത്തിന് കാരണം കർഷകരാണെന്ന് മുദ്രകുത്താൻ ശ്രമിക്കുന്നവർ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാർഷിക മാലിന്യങ്ങൾ കത്തിക്കുന്നതാണ് ഡൽഹിയിലെ വായു മലിനീകരണത്തിന് കാരണമെന്ന് വരുത്താൻ ശ്രമം നടക്കുന്നു. കുറ്റം കർഷകരുടെ തലയിലിടാൻ നോക്കണ്ടെന്നും ടികായിത് പറഞ്ഞു.

വായു മലിനീകരണത്തിന് കർഷകരെ ഉത്തരവാദികളാക്കുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിരുന്നു. മൊത്തം മലിനീകരണത്തിന്റെ വെറും 10 ശതമാനം മാത്രമാണ് കർഷകർ ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും വിളകൾക്ക് താങ്ങുവില ഉറപ്പ് നൽകണമെന്നും ടികായിത് ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here