Advertisement

അയൽ രാജ്യങ്ങളിലേക്കുള്ള കൊവിഡ് വാക്സിൻ കയറ്റുമതി പുനരാരംഭിച്ച് ഇന്ത്യ

November 17, 2021
Google News 1 minute Read

അയൽ രാജ്യങ്ങളിലേക്കുള്ള കൊവിഡ് വാക്സിൻ കയറ്റുമതി പുനരാരംഭിച്ച് ഇന്ത്യ. മ്യാന്മാർ, ബംഗ്ലാദേശ്, ഇറാൻ, നേപ്പാൾ എന്നീ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ആരംഭിച്ചത്. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വാക്സിൻ കയറ്റുമതി ഇന്ത്യ പുനരാരംഭിച്ചത്. 10 കോടി കൊവിഡ് വാക്‌സിനാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.

കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് രാജ്യങ്ങളിലേക്കുള്ള വാക്‌സിൻ കയറ്റുമതി ഇന്ത്യ നിർത്തിവച്ചിരുന്നു. എന്നാൽ ഇപ്പോൾ രാജ്യത്തിന്റെ ഉപയോഗത്തിനും കയറ്റുമതിക്കുമായി ഉപയോഗിക്കാവുന്ന തരത്തിൽ വാക്‌സിൻ ഉൽപാദനം വർദ്ധിപ്പിച്ച സാഹചര്യത്തിലാണ് വാക്‌സിൻ വിതരണം പുനരാരംഭിച്ചിരിക്കുന്നത്.

Read Also : കൊവിഡ് വാക്സിൻ എടുക്കാൻ വിസമ്മതിച്ചു; മുരളി വിജയ്‌യെ തമിഴ്നാട് ടീമിൽ പരിഗണിക്കില്ല

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുകയും സാഹചര്യം നിയന്ത്രണ വിധേയമാകുകയും ചെയ്തതോടെ ഇന്ത്യ വാക്‌സിൻ കയറ്റുമതി പുനരാരംഭിക്കുമെന്ന് കഴിഞ്ഞ മാസം ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു.

Stroy Highlights: India restart covid vaccine exports

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here