Advertisement

രാജ്യാന്തര ടി-20യിൽ രണ്ട് രാജ്യങ്ങൾക്കായി അർദ്ധസെഞ്ചുറി; അപൂർവ നേട്ടവുമായി മാർക്ക് ചാപ്മാൻ

November 17, 2021
Google News 3 minutes Read
Mark Chapman Fifties T20Is

രാജ്യാന്തര ടി-20യിൽ രണ്ട് രാജ്യങ്ങൾക്കായി അർദ്ധസെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടവുമായി ന്യൂസീലൻഡ് ക്രിക്കറ്റർ മാർക്ക് ചാപ്മാൻ. ഇന്ന് ഇന്ത്യക്കെതിരെ നടന്ന ആദ്യ ടി-20 മത്സരത്തിൽ ഫിഫ്റ്റിയടിച്ചതോടെയാണ് താരം ഈ അപൂർവ നേട്ടത്തിലെത്തിയത്. 2011-16 കാലയളവിൽ ജന്മനാടായ ഹോങ്കോങിനു വേണ്ടി കളിച്ചിട്ടുള്ള താരം ഒമാനെതിരെ ഫിഫ്റ്റി നേടിയിരുന്നു. (Mark Chapman Fifties T20Is)

ന്യൂസീലൻഡ്-ചൈനീസ് ദമ്പതിമാരുടെ മകനായിരുന്നു മാർക്ക് ചാപ്മാൻ. ഹോങ്കോങിൽ സർക്കാർ ഉദ്യോഗസ്ഥനായിരുന്ന പിതാവ് ന്യൂസീലൻഡ് സ്വദേശി ആയതിനാൽ മാർക്കിന് ന്യൂസീലൻഡിനായി കളിക്കുന്നതിൽ തടസ്സമുണ്ടായിരുന്നില്ല. 2010 അണ്ടർ-19 ലോകകപ്പിൽ താരം ഹോങ്കോങിനായി കളിച്ചിട്ടുണ്ട്. 2011 മുതൽ 2016 വരെ ഹോങ്കോങ് ദേശീയ ടീമിൽ കളിച്ച താരം പിന്നീട് ന്യൂസീലൻഡ് ദേശീയ ടീമിൽ കളിക്കാൻ ശ്രമം നടത്തുകയായിരുന്നു. 2018ൽ ഇംഗ്ലണ്ടിനെതിരെ ടി-20യിലും ഏകദിനത്തിലും താരം ന്യൂസീലൻഡിനായി അരങ്ങേറി. ഇക്കഴിഞ്ഞ ടി-20 ലോകകപ്പിനുള്ള ടീമിലും ചാപ്മാൻ ഉൾപ്പെട്ടിരുന്നു.

Read Also : സൂര്യകുമാറിനു ഫിഫ്റ്റി; അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യക്ക് ആവേശജയം

ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യ ആവേശജയം കുറിച്ചു. അഞ്ച് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ന്യൂസീലൻഡ് മുന്നോട്ടുവച്ച 165 റൺസിൻ്റെ വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. 62 റൺസെടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രോഹിത് ശർമ്മ 48 റൺസ് നേടി. ന്യൂസീലൻഡിനായി ട്രെൻ്റ് ബോൾട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കിവീസ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 164 റൺസ് നേടിയത്. ന്യൂസീലൻഡിനായി മാർട്ടിൻ ഗപ്റ്റിലും മാർക്ക് ചാപ്മാനും അർദ്ധസെഞ്ചുറി നേടി. 70 റൺസെടുത്ത മാർട്ടിൻ ഗപ്റ്റിലാണ് ടോപ്പ് സ്കോറർ. ഇന്ത്യക്ക് വേണ്ടി ആർ അശ്വിൻ രണ്ട് വിക്കറ്റ് വീഴ്ത്തി.

Story Highlights: Mark Chapman Fifties Two Countries T20Is

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here