Advertisement

115 കോടിയിലേക്ക് രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍

November 18, 2021
Google News 5 minutes Read
india covid vaccination

ഇന്ത്യയിലെ കൊവിഡ് വാക്‌സിനേഷന്‍ 114 കോടി പിന്നിട്ടു. 114.46 കോടി ഡോസ് വാക്‌സിനാണ് ഇതുവരെ വിതരണം ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,44,739 പേര്‍ക്ക് വാക്‌സിനേഷന്‍ നടത്തിയതോടെ ആകെ കണക്ക് 1,14,46,32,851 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൊവിഡ് വാക്‌സിനേഷനില്‍ ഇന്ത്യ മുന്നേറുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ സത്യമാവുകയാണെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. ‘നരേന്ദ്രമോദിജിയുടെ വാക്കുകള്‍ സത്യമാവുകയാണ്. ഇന്ത്യക്കാര്‍ ഒരു തവണ എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല’ എന്നായിരുന്നു കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവിനെ പരാമര്‍ശിച്ചുകൊണ്ടുള്ള ആരോഗ്യമന്ത്രിയുടെ ട്വീറ്റ്.

അതിനിടെ രാജ്യത്ത് പുതിയ 11,919 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 11,242 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 3,38,85,132 ആയി. 98.28 ശതമാനമാണ് രോഗമുക്തി നിരക്ക്. 2020 മാര്‍ച്ച് മുതലുള്ള ഏറ്റവും കൂടിയ നിരക്കാണിത്. 470 പേരുടെ മരണമാണ് കൊവിഡ് മൂലമെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ആകെ മരണനിരക്ക്4,64,623 ആയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Story Highlights: india covid vaccination

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here