Advertisement

ലോക് ബന്ധു രാജ് നാരായൺജി ഫൗണ്ടേഷൻ ദൃശ്യ മാധ്യമ പുരസ്‌കാരം; 24ന് മൂന്ന് പുരസ്‌കാരം; ഫ്‌ളവേഴ്‌സിന് ആറും

November 18, 2021
Google News 2 minutes Read
lok bandhu raj narayanji foundation media award

2021ലെ രാജ് നാരായൺജി ദൃശ്യ-മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ട്വന്റിഫോറിന് മൂന്ന് പുരസ്‌കാരങ്ങൾ ലഭിച്ചു. ആറ് പുരസ്‌കാരങ്ങളാണ് ഫ്‌ളവേഴ്‌സിന് ലഭിച്ചത്. ( lok bandhu raj narayanji foundation media award )

ട്വന്റിഫോറിലെ ന്യൂസ് എഡിറ്റർ അനൂജ രാജേഷാണ് മികച്ച വാർത്താ അവതാരക. മികച്ച ന്യൂസ് റിപ്പോർട്ടർ ഷഫീദ് റാവുത്തറാണ്. ട്വന്റിഫോർ എഡിറ്റർ ഇൻ ചാർജ് പി.പി. ജയിംസാണ് മികച്ച അന്തർദേശീയ റിപ്പോർട്ടർ.

ഫ്‌ളവേഴ്‌സ് ടിവി പ്രോഗ്രാം പ്രൊഡ്യൂസർ രാജേഷ് ആർ നാഥിനാണ് മികച്ച ഗാനരചനയ്ക്കുള്ള പുരസ്‌കാരം. നന്ദനം എന്ന സീരിയലിന് വേണ്ടിയാണ് ഗാനരചന നിർവഹിച്ചത്. ചക്കപ്പഴത്തിലെ സുമേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന റാഫിയാണ് മികച്ച ഹാസ്യനടൻ.

Read Also : പ്രേംനസീർ ദൃശ്യമാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച അവതാരകൻ കെ.ആർ ഗോപീകൃഷ്ണൻ; റിപ്പോർട്ടർ ദീപക് ധർമടം

മികച്ച റിയാലിറ്റി ഷോ ടോപ് സിംഗർ സീസൺ 2 ആണ്. ഫ്‌ളവേഴ്‌സ് ടി.വി പ്രോഗ്രാം വിഭാഗം വൈസ് പ്രസിഡന്റും ടോപ് സിംഗറിന്റെ ഷോ ഡയറക്ടറുമായ സിന്ധു മേനോനാണ് ഈ വിഭാഗത്തിൽ സമ്മാനത്തിന് അർഹയായത്. മികച്ച റിയാലിറ്റി ഷോ ആർട്ടിസ്റ്റായി സ്റ്റാർ മാജിക്കിലെ തങ്കച്ചൻ വിതുരയെ തിരഞ്ഞെടുത്തു. മികച്ച ഓൺ എയർ പ്രമോഷനുള്ള പുരസ്‌കാരം ഫ്‌ളവേഴ്‌സ് പ്രമോ വിഭാഗം അസിസ്റ്റൻ വൈസ് പ്രസിഡന്റ് എ.എൻ.വിവേകിനാണ്. കൊവിഡ് ബോധവൽക്കരണ ഗാനം എഡിറ്റിംഗിന് പോസ്റ്റ് പ്രൊഡക്ഷൻ സീനിയർ മാനേജർ രജീഷ് സുഗുണനാണ് പുരസ്‌കാരം.

ഞായറാഴ്ച്ച വൈകുന്നേരം 3 മണിക്ക് വൈലോപ്പളി സംസ്കൃതി ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആൻ്റണി രാജു പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് ലോക്ബന്ധു രാജ് നാരായൺജി ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് ആസിഫ് പറഞ്ഞു.

Story Highlights: lok bandhu raj narayanji foundation media award

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here