വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനമില്ല : മന്ത്രി കെ.കൃഷ്ണൻ കുട്ടി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ തീരുമാനമില്ലെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി.
വൈദ്യുതി നിരത്ത് പത്ത് ശതമാനം കൂട്ടുമെന്ന വാർത്ത അനവസരത്തിലുള്ളതാണെന്ന് വൈദ്യുതി മന്ത്രി അറിയിച്ചു. ( no plan to increase electricity charge )
പീക്ക് അവറിൽ ചാർജ് വർധനവിന് ആലോചിച്ചിരുന്നുവെന്നും എന്നാൽ ഇതിൽ
തീരുമാനം ആയിട്ടില്ലെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. വൈദ്യുതി നിരക്ക് വർധിപ്പിക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്തെ സൗജന്യ വൈദ്യുതിയുടെ പരിധി ഉയർത്തി. 20 യൂണിറ്റ് വരെയായിരുന്ന സൗജന്യ വൈദ്യുതി പരിധി അത് 30 യൂണിറ്റാക്കി ഉയർത്തി. പ്രതിമാസം 30 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് വൈദ്യുതി സൗജന്യം.
Read Also : സംസ്ഥാനത്തെ സൗജന്യ വൈദ്യുതിയുടെ പരിധി ഉയർത്തി
ബിപിഎൽ കുടുംബങ്ങൾക്കും ആനുകൂല്യം, പ്രതിമാസം 40 യൂണിറ്റ് വരെ 1.50 രൂപ എന്നത് 50 യൂണിറ്റ് വരെയാക്കിയും ഉയർത്തിയിടുണ്ട്. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർ 1.50 രൂപ നൽകിയാൽ മതി.
സർക്കാർ നിർദേശം റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചു, വൈദ്യുതി ബോർഡ് ഉത്തരവിറക്കി. ഇന്ന് ചേർന്ന ബോർഡ് യോഗത്തിലായിരുന്നു തീരുമാനം. നേരത്തെ തന്നെ ഈ ആവശ്യം സർക്കാർ കെഎസ്ഇബിക്ക് മുന്നിൽ വെച്ചിരുന്നു. അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും.
Story Highlights: no plan to increase electricity charge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here