Advertisement

കോൺഗ്രസ് നേതാക്കളുടെ മർദനത്തിന് ഇരയായ മാധ്യമ പ്രവർത്തകർക്കെതിരെ കേസ്

November 19, 2021
Google News 1 minute Read

കോഴിക്കോട് കോൺഗ്രസ് നേതാക്കളുടെ മർദനത്തിന് ഇരയായ മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തു. കോടതി നിർദേശപ്രകാരം കസബ പൊലീസാണ് കേസെടുത്തത്. രാമനാട്ടുകര നഗരസഭാ ചെയർമാൻ സുരേഷ് കീച്ചമ്പ്രയുടെ മകൾ നൽകിയ പരാതിയിലാണ് നടപടി. സംഭവത്തിൽ ഡിസിസി ജനറൽ സെക്രട്ടറി കൂടിയായ സുരേഷിനെതിരെ കെപിസിസി നടപടിയെടുത്തിരുന്നു.

കോഴിക്കോട് എ.ഗ്രൂപ്പിന്റെ രഹസ്യയോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കാണ് കോൺഗ്രസ് പ്രവർത്തകരുെട മർദനമേറ്റത് . മുൻ.ഡി.സി.സി പ്രസിഡന്റ് യു രാജീവന്റെ നേതൃത്വത്തിലായിരുന്നു യോഗം. വിഷയത്തിൽ ഡി.സി.സി ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ മാധ്യമങ്ങളോട് ക്ഷമ ചോദിച്ചിരുന്നു. രണ്ടംഗ അന്വേഷണ സമിതിയെയും നിയോഗിച്ചിരുന്നു.

Read Also : കോൺഗ്രസ് നേതാക്കൾ മാധ്യമപ്രവർത്തകരെ മർദിച്ച സംഭവം; ഡിസിസി റിപ്പോർട്ട് ഇന്ന്

കുറ്റക്കാർക്കുനേരെ കടുത്ത നടപടി ഉണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞിരുന്നു. മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തിട്ടില്ലെന്നാണ് യോഗത്തിന് നേതൃത്വം നൽകിയ യു.രാജീവന്റെ വിശദീകരണം നൽകിയത്.

Story Highlights: Case against media persons-kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here