Advertisement

‘അപകീർത്തിപരമായ വാർത്തകൾ പ്രചരിപ്പിക്കുന്നു’; പരാതിയുമായി അൻസി കബീറിന്റെ കുടുംബം

November 20, 2021
Google News 2 minutes Read
ansi kabeer family complaint

ചില ഓൺലൈൻ മാധ്യമങ്ങൾ അപകീർത്തിപരമായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് വാഹനാപകടത്തിൽ മരണപ്പെട്ട മോഡൽ അൻസി കബീറിന്റെ കുടുംബം കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി. ഇതിനെതിരെ നടപടി വേണമെന്നാണ് കമ്മീഷണറോട് ആവശ്യപ്പെട്ടത്. ( ansi kabeer family complaint )

ഹോട്ടലിലെ ഹാർഡ് ഡിസ്‌ക് വീണ്ടെടുക്കണം എന്നും പരാതിയിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനും പരാതിനൽകുമെന്നും കുടുംബം അറിയിച്ചു. പുതിയ അന്വേഷണ സംഘത്തിന് മുന്നിൽ ബന്ധുക്കൾക്ക് മൊഴി നൽകി. നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും കുടുംബം പ്രതികരിച്ചു.

Read Also : മലയാളികളുടെ സൗന്ദര്യറാണിയായി അൻസി

നവംബർ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ മിസ് കേരള 2019 അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ രാത്രി എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. ഒരു ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിത്തിരിക്കെയായിരുന്നു അപകടമെന്നാണ് അന്നത്തെ റിപ്പോർട്ട്.

Story Highlights : ansi kabeer family complaint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here