Advertisement

പാര്‍ലമെന്റ് പാസാക്കിയ നിയമം പാര്‍ലമെന്റ് തന്നെ പിന്‍വലിക്കണം; ബിനോയ് വിശ്വം എംപി

November 20, 2021
Google News 2 minutes Read
binoy viswam mp

പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക നിയമം പാര്‍ലമെന്റ് തന്നെ പിന്‍വലിക്കണമെന്ന് ബിനോയ് വിശ്വം എംപി.നിയമങ്ങള്‍ പിന്‍വലിക്കും വരെ കര്‍ഷകര്‍ക്ക് പ്രധാനമന്ത്രിയുടെ വാക്ക് വിശ്വസിക്കാന്‍ കഴിയില്ല.പാര്‍ലമെന്റിന് അകത്തും പുറത്തും കൃഷിക്കാര്‍ക്ക് വേണ്ടി കമ്യൂണിസ്റ്റ് പാര്‍ട്ടിയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും തുടര്‍ന്നും നിലകൊള്ളുമെന്നും ബിനോയ് വിശ്വം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

‘2014 ലെ തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ 15 ലക്ഷം രൂപയുടെ വാഗ്ദാനം, നോട്ട് നിരോധനം, കൊവിഡ് പാക്കേജുകള്‍ തുടങ്ങി മോദി ഗവണ്‍മെന്റിന്റെ വിശ്വാസ വഞ്ചനയുടെ പരമ്പരകള്‍ കൃഷിക്കാര്‍ കണ്ടതാണ്. ഇതുകൊണ്ടാണ് നിയമങ്ങള്‍ പിന്‍വലിക്കുകയും മിനിമം താങ്ങുവില പ്രഖ്യാപിക്കപ്പെടും വരെയും സമരം തുടരണമെന്നാണ് അവര്‍ ചിന്തിക്കുന്നത്. കൃഷിക്കാര്‍ക്ക് അവരുടെ കൃഷിയും ജീവിതവുമാണ് വലുത്.നരേന്ദ്ര മോദിക്കാകട്ടെ വോട്ടും അധികാരവുമാണ് പ്രധാനം. ഈ താത്പര്യങ്ങള്‍ തമ്മിലാണ് സമരം നടന്നത്. അവയ്ക്ക് വിശ്വസനീയമായ പരിഹാരം ഉണ്ടാകും വരെ മോദി ഗവണ്‍മെന്റിനെ ജനങ്ങള്‍ വിശ്വസിക്കില്ല’. ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം നിയമങ്ങള്‍ പിന്‍വലിച്ചതിനുപിന്നാലെ കര്‍ഷക സംഘടനകളുടെ യോഗം വിളിക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റ് സമ്മേളനത്തിനുമുന്‍പ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനകളുടെ യോഗം വിളിച്ചേക്കും. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാനുള്ള ബില്‍ അടുത്തയാഴ്ച കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ പാസാക്കാനാണ് നീക്കം.ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷകരെ സമരം അവസാനിപ്പിച്ച് മടക്കി അയക്കുകയാണ് കേന്ദ്രത്തിന്റെ അടുത്ത നീക്കം. കര്‍ഷക സംഘടനാ പ്രതിനിധികളുമായി കേന്ദ്രസര്‍ക്കാര്‍ അനൗദ്യോഗിക ആശയ വിനിമയം ഇന്നലെ തന്നെ ആരംഭിച്ചു.

Read Also : രക്തസാക്ഷികളായ ആ കര്‍ഷകരെ കുറിച്ചാണ് എന്റെ ചിന്ത; പഞ്ചാബില്‍ ബിജെപിയുമായി സഖ്യമുണ്ടാകില്ലെന്ന് ശിരോമണി അകാലിദള്‍

ഒരു വര്‍ഷത്തോളം നീണ്ടുനിന്ന പ്രക്ഷോഭങ്ങള്‍ക്ക് ഒടുവിലാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടുമടക്കിയത്. രാജ്യത്തോടും കര്‍ഷകരോടും ക്ഷമാപണം നടത്തിയ പ്രധാനമന്ത്രി ഡല്‍ഹി അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരോട് വീടുകളിലേക്ക് മടങ്ങാനും അഭ്യര്‍ത്ഥിച്ചു.

Story Highlights: binoy viswam mp, parliament, farm laws

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here