കിവീസിനെതിരെ മൂന്നാം ടി20യില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്; രോഹിത്തിന് അർധ സെഞ്ച്വറി

അവസാന ടി20യില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ടീം ഇന്ത്യ 10 ഓവർ പിന്നിടുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് എന്ന നിലയിലാണ്. ഇഷാൻ കിഷൻ(29), സൂര്യകുമാർ യാദവ്(0), ഋഷഭ് പന്ത്(4) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
നായകൻ രോഹിത് ശർമ്മയും ശ്രേയസ് അയ്യറുമാണ് ക്രീസിൽ. ഇന്ത്യക്ക് വേണ്ടി രോഹിത് അർധ സെഞ്ച്വറി നേടി. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ആര്‍ അശ്വിന്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു.
ഇഷാന്‍ കിഷന്‍, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ പകരക്കാരായെത്തും. ക്യാപ്റ്റന്‍ ടിം സൗത്തി ഇല്ലാതൊണ് കിവീസ് ഇറങ്ങുന്നത്. മിച്ചല്‍ സാന്റ്‌നറാണ് ന്യൂസിലന്‍ഡിനെ നയിക്കുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യയാണ് ജയിച്ചത്.
Story Highlights : ind-nwz-3rd-t20-updated
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here